കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകുന്നതിൽ കാലതാമസം വരുത്തരുതെന്ന് കിസാൻസഭ റാന്നി മണ്ഡലം സമ്മേളനം

For full experience, Download our mobile application:
Get it on Google Play

റാന്നി: നിയോജക മണ്ഡലത്തിലെ മലയോരമേഖലയിൽ താമസിക്കുന്ന കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകുന്നതിൽ കാലതാമസം വരുത്തരുതെന്ന് കിസാൻസഭ മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. കര്‍ഷകരുടെ ന്യായമായ ആവശ്യത്തിന് കാലതാമസം വരുന്നതില്‍ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. കൈവശഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാൻ കർഷകന് അനുവാദം നൽകാത്തത് ദ്രോഹമാണെന്നും അതിനായി നിയമനിർമ്മാണം നടത്തണമെന്നും വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എൻ. ജി പ്രസന്നൻ അധ്യക്ഷത വഹിച്ചു.

സി.പി.ഐ മണ്ഡലം സെക്രട്ടറി ജോ ജോ കോവൂർ, കിസാൻ സഭ ജില്ലാ സെക്രട്ടറി ടി മുരുകേശ്, സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി സന്തോഷ് കെ. ചാണ്ടി, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ ആർ നന്ദകുമാർ, വി.ടി ലാലച്ചൻ, സുരേഷ് അമ്പാട്ട്, പി.എസ് സതീഷ് കുമാർ,തെക്കേപ്പുറം വാസുദേവൻ, ജോർജ് മാത്യു, കെ.കെ വിലാസിനി, പി.സി എബ്രഹാം, രഞ്ജിത്ത് കോളാശേരി, സജിപാലത്തുങ്കൽ, സമനിസ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സുരേഷ് അമ്പാട്ട് (പ്രസിഡൻ്റ്), എൻ.ജി പ്രസന്നൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം ഗുരുതരമായ ഭീഷണിയെന്ന് കണ്ടെത്തൽ; പേരമകന്റെ കോച്ച് പിടിയിൽ

0
കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ...

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...

സംഘടനയെ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി സി.ജെ.പി; കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെ മൂന്ന് സോണുകളായി...

0
ന്യൂഡല്‍ഹി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഈസ്റ്റ്, വെസ്റ്റ്,...