ലണ്ടൻ: 14 വർഷത്തിനുശേഷം ബ്രിട്ടനിൽ വീണ്ടും ലേബർ പാർട്ടി അധികാരത്തിൽവരുമെന്ന സൂചന നൽകി ബ്രിട്ടീഷ് പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടന്നു. വ്യാഴാഴ്ച രാവിലെ ഏഴുമുതൽ രാത്രി പത്തുവരെയായിരുന്നു (ഇന്ത്യൻസമയം വെള്ളിയാഴ്ച രാത്രി 2.30) വോട്ടെടുപ്പ്. വെള്ളിയാഴ്ച രാവിലെയോടെ ആദ്യഫലസൂചനകൾ പുറത്തുവരുമെന്നാണ് റിപ്പോർട്ട്. ലേബർപാർട്ടിക്കാണ് പ്രവചനങ്ങളിൽ മുൻതൂക്കം. വൻഭൂരിപക്ഷത്തിൽ പാർട്ടി അധികാരത്തിലേറുമെന്ന് പുറത്തുവരുന്ന എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു. 650 സീറ്റുകളിൽ 400-ലധികം സീറ്റുകൾ ലേബർ പാർട്ടി നേടുമെന്നാണ് പ്രവചനം. ലേബറുകൾ ജയിച്ചാൽ പാർട്ടിനേതാവ് കെയ്ർ സ്റ്റാർമർ (61) അടുത്ത പ്രധാനമന്ത്രിയാകും. മനുഷ്യാവകാശപ്രവർത്തകനും അഭിഭാഷകനുമാണദ്ദേഹം. കൺസർവേറ്റീവ് പാർട്ടിയുടെ (ടോറി) 14 വർഷത്തെ ഭരണത്തോടുള്ള എതിർവികാരം ഋഷി സുനകിന്റെ തുടർഭരണത്തിന് തടസ്സമാകുമെന്നാണ് വിലയിരുത്തൽ. 150 സീറ്റുകളിൽ താഴെ കൺസർവേറ്റീവുകൾ ഒതുങ്ങുമെന്നാണ് സർവേഫലങ്ങൾ പറയുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.