കണ്ണൂര്‍ : മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കിയാല്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. അഗ്നിരക്ഷ സേന അസിസ്റ്റന്റ് മാനേജര്‍ കെ എല്‍ രമേശനെയാണ് പിരിച്ചുവിട്ടത്. പദ്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് രമേശന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
അച്ചടക്കലംഘനം നടത്തിയതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതെന്നാണ് കിയാല്‍ അറിയിച്ചിരിക്കുന്നത്. ജീവനക്കാരുടെ സ്വതന്ത്ര സംഘടന രൂപീകരിച്ചതിനാണ് നടപടിയെന്ന് കെ എല്‍ രമേശ് പറയുകയുണ്ടായി. കിയാല്‍ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രമേശന്‍ പറഞ്ഞു.