ജസ്‌ന ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യത്തില്‍ ധാരണയായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ജസ്‌ന തിരോധാന കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി. ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിച്ചിരുന്നുവെന്നും കേസില്‍ വളരെയേറെ പുരോഗതിയുണ്ടായ സമയത്താണ് കൊവിഡ് ഉണ്ടായതെന്നും അന്വേഷണത്തെ അത് ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ജസ്‌നയുടെ തിരോധാനം അന്വേഷിച്ചിരുന്നത് പത്തനംതിട്ട എസ്പി കെ.ജി സൈമണ്‍ ആണ്. ആ സമയത്ത് കേസില്‍ വളരെയേറെ പുരോഗതി ഉണ്ടായിരുന്നു. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യത്തില്‍ ധാരണയായി. പക്ഷേ അപ്പോഴാണ് കൊവിഡ് വന്നത്. അതോടെ അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ പോകാന്‍ സാധിക്കാത്ത സാഹചര്യമായെന്നും തച്ചങ്കരി പറഞ്ഞു.

കെ.ജി സൈമണ്‍ 31ന് റിട്ടയര്‍ ചെയ്യുമെന്നും അദ്ദേഹം ഇപ്പോഴും കേസിന് പിറകേയാണെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു. 2018 മാര്‍ച്ചിലാണ് കാഞ്ഞിരപ്പള്ളി സെന്റ്‌ ഡോമിനിക്‌സ്‌ കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ജസ്‌നയെ കാണാതായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....