ന്യൂഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ഡോ. കെ.കെ അഗര്‍വാള്‍ (62)അന്തരിച്ചു. ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞയാഴ്ച്ചയാണ് കോവിഡ് ബാധിതനായ അഗര്‍വാളിനെ എയിംസില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ച്ച രാത്രി 11.30 ഓടെയാണ് മരണം സംഭവിക്കുന്നത്. രാജ്യത്തെ പ്രശസ്ത കാര്‍ഡിയോളജിസ്റ്റാണ് ഡോ. അഗര്‍വാള്‍. ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ മേധാവിയാണ്. 2010 ലാണ് രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചത്. 2005 ല്‍ ഡോ. ബിസി റോയ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം നാഗ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് മെഡിസിനില്‍ ബിരുദം നേടുന്നത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം ആരംഭിച്ചതുമുതല്‍ രോഗത്തെ നേരിടേണ്ടതിനെക്കുറിച്ചുള്ള ബോധവത്കരണത്തില്‍ മുന്‍പന്തിയിലായിരുന്നു ഡോ. അഗര്‍വാള്‍.