പത്മശ്രീ ജേതാവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ഡോ. കെ.കെ അഗര്‍വാള്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ഡോ. കെ.കെ അഗര്‍വാള്‍ (62)അന്തരിച്ചു. ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞയാഴ്ച്ചയാണ് കോവിഡ് ബാധിതനായ അഗര്‍വാളിനെ എയിംസില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ച്ച രാത്രി 11.30 ഓടെയാണ് മരണം സംഭവിക്കുന്നത്. രാജ്യത്തെ പ്രശസ്ത കാര്‍ഡിയോളജിസ്റ്റാണ് ഡോ. അഗര്‍വാള്‍. ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ മേധാവിയാണ്. 2010 ലാണ് രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചത്. 2005 ല്‍ ഡോ. ബിസി റോയ് അവാര്‍ഡ‍ും ലഭിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം നാഗ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് മെഡിസിനില്‍ ബിരുദം നേടുന്നത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം ആരംഭിച്ചതുമുതല്‍ രോഗത്തെ നേരിടേണ്ടതിനെക്കുറിച്ചുള്ള ബോധവത്കരണത്തില്‍ മുന്‍പന്തിയിലായിരുന്നു ഡോ. അഗര്‍വാള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...