കെ.കെ.മഹേശന്റെ ആത്മഹത്യ ; നിര്‍ണായക തെളിവുകള്‍ കൈമാറുമെന്ന് സുഭാഷ് വാസു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യയില്‍ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് സുഭാഷ് വാസു.

മഹേശന്‍ എടുത്തതായി പറയുന്ന ഒമ്പത് കോടി രൂപയും തുഷാര്‍ വെള്ളാപ്പള്ളിയാണ് വാങ്ങിയത്. യൂണിനില്‍ നിന്നുള്ള പണം ഉപയോഗിച്ച് ഉടുമ്പന്‍ചോലയില്‍ തുഷാര്‍വെള്ളാപ്പള്ളി ഭൂമി വാങ്ങിയിട്ടുണ്ട്. തുഷാറിന്റേയും സഹോദരിയുടേയും കഴിഞ്ഞ 20 വര്‍ഷത്തെ വിദേശ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ഹവാല ഇടപാടുകള്‍ വ്യക്തമാകുമെന്നും സുഭാഷ് വാസു പറഞ്ഞു.

അന്വേഷണ സംഘത്തിന് ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറുമെന്നും സുഭാഷ് വാസു അറിയിച്ചു. മരണത്തിന് മുമ്പ് മഹേശന്‍ തന്നോട് ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പണം തുഷാര്‍ വാങ്ങികൊണ്ടുപോയതായി മഹേശന്‍ തന്നോട് പറഞ്ഞിരുന്നു. നോട്ടുനിരോധന കാലത്ത് പാലാരിവട്ടത്തെ ജ്വല്ലറിയില്‍ നിന്ന് നിരോധിക്കപ്പെട്ട നോട്ടുകള്‍ കൊടുത്ത് തുഷാര്‍ സ്വര്‍ണം വാങ്ങിയെന്നും സുഭാഷ് വാസു ആരോപിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും....

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...