കെ കെ മഹേശന്‍റെ മരണം , വെള്ളാപ്പള്ളിക്കെതിരായ ആരോപണങ്ങളിലും രാഷ്ട്രീയ പാർട്ടികൾ മൗനത്തിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശന്‍റെ ആത്മഹത്യയിൽ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണം ഉയർന്നിട്ടും മൗനത്തിലാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ. വെള്ളാപ്പള്ളി നടേശനും സഹായിക്കുമെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടും നിലപാട് വ്യക്തമാക്കാന്‍ മടിക്കുകയാണ് നേതാക്കള്‍.

അതേസമയം മരണത്തിന് കാരണമായ നിർണായക തെളിവുകൾ കുടുംബം ഇന്ന് പോലീസിന് കൈമാറും. നീതിക്കായി ശബ്ദമുയർത്തുകയാണ് മഹേശന്‍റെ കുടുംബം. എന്നാൽ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ തന്ത്രപരമായ മൗനമാണ് വിഷയത്തിൽ രാഷ്ടട്രീയ പാര്‍ട്ടികള്‍ക്കുള്ളത്. മൈക്രോഫിനാൻസ് തട്ടിപ്പ് മുതല്‍ ശാശ്വതീകാന്ദയുടെ മരണം വരെ വിമത വിഭാഗം വീണ്ടും ചർച്ചയാക്കുമ്പോൾ അകന്നു നില്‍ക്കുകയാണ് രാഷ്ട്രീയ നേതാക്കൾ. വെള്ളാപ്പള്ളി നടേശനോട് ചേർന്നുനിൽക്കുന്ന സിപിഎം പ്രാദേശികമായി പോലും വിഷയത്തില്‍ ഇടപെടുന്നില്ല.

സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരാണ് മഹേശന്‍റെ കുടുംബം. പാർട്ടി ജില്ലാ സെക്രട്ടറിയോ ജില്ലയിലെ മന്ത്രിമാരോ കുടുംബത്തിനൊപ്പമില്ല. സർക്കാരിനോട് ചേർന്നു നില്‍ക്കുന്ന വെള്ളാപ്പള്ളിയെ പിണക്കേണ്ടെന്നാണ് നിലപാട്. മഹേശന്‍റെ മരണത്തിൽ കോൺഗ്രസിനും മൗനമാണ്. ബിഡിജെഎസുമായി അഭിപ്രായഭിന്നതകൾ ഉണ്ടെങ്കിലും ബിജെപിയും വിഷയത്തിൽ ഇടപെടുന്നില്ല. രാഷ്ട്രീയ പിന്തുണയില്ലെങ്കിലും ശക്തമായ നിയമനടപടിയുമായി മുന്നോട്ട്പോകാനാണ് മഹേശന്‍റെ കുടുംബത്തിന്‍റെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....