പത്തനംതിട്ട : പത്തനംതിട്ട ജില്ലയുടെ ശിൽപി മുൻ എംഎൽഎ കെ.കെ നായരുടെ ഏഴാമത് വാർഷിക അനുസ്മരണ ദിനം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. രാവിലെ 7 30ന് പുതിയ ബസ്സ് സ്റ്റാൻഡിൽ ഉള്ള കെ കെ നായരുടെ പ്രതിമക്ക് മുന്നിൽ നിന്ന് ആരംഭിച്ച കായിക താരങ്ങളുടെ കൂട്ടയോട്ടം ആറന്മുള മുൻ എംഎൽഎ കെ സി രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ പ്രസന്നകുമാർ, ആർ ഗിരീഷ്, ബുക്ക് മാർക്കറ്റിംഗ് സെക്രട്ടറി ഗോകുലേന്ദ്രൻ , കൃഷ്ണകുമാർ കുളപുരയ്ക്കൽ, അമൃതരാജ്, ആർ അനിൽ കുമാർ, മനോജ് വിനായക, ടിവി കുഞ്ഞുമോൻ, എന്നിവർ സംസാരിച്ചു. കൂട്ടയോട്ടം ടൗൺ ചുറ്റി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സമാപിച്ചു.
പത്തനംതിട്ട ജില്ലയുടെ ശിൽപി മുൻ എംഎൽഎ കെ.കെ നായരുടെ ഏഴാമത് അനുസ്മരണം
RECENT NEWS
Advertisment