അടവി കുട്ടവഞ്ചി സവാരി നാളെ ശനിയാഴ്ച ഉച്ചയ്ക്ക് 12 വരെ മാത്രം

For full experience, Download our mobile application:
Get it on Google Play

കോന്നി : അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള മുണ്ടോമൂഴി കുട്ടവഞ്ചി സവാരി നാളെ  (8) ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ ഉണ്ടാകൂയെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. മഹാ പ്രളയത്തില്‍ റാന്നി, തിരുവല്ല മേഖലയില്‍ കുട്ടവഞ്ചിയിലൂടെ രക്ഷാപ്രവര്‍ത്തനം നടത്തിയ കുട്ടവഞ്ചി തുഴച്ചിലുകാരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാലാണ് നാളെ കുട്ടവഞ്ചി സവാരി 12 മണി വരെയാക്കി നിജപ്പെടുത്തിയത്. കരിപ്പാന്‍തോട് മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ ഉച്ചകഴിഞ്ഞ് മൂന്നിനാണ് ആദരിക്കല്‍ ചടങ്ങ് നടക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമയത്തിന് മാറ്റമുണ്ടാകില്ല. ദിവസവും രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് കുട്ടവഞ്ചി സവാരി നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...