രോഗികള്‍ക്കൊപ്പമെത്തുന്ന യുവാക്കള്‍ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരികളുടെ ഫോട്ടോയെടുക്കുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കൊപ്പമെത്തുന്ന യുവാക്കള്‍ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരികളുടെ ഫോട്ടോയെടുക്കുന്നതായി പരാതി. മെബൈല്‍ ഫോണില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്നത് പതിവാക്കിയതോടെ ഇത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വനിതാ ജീവനക്കാരുടെ ചിത്രം അവരറിയാതെ പകര്‍ത്തി വരികയായിരുന്നു. ഇക്കാര്യം ജീവനക്കാരികളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ പരാതിപ്പെടുവാന്‍ തയ്യാറാകാതെ ഫോണ്‍ പരിശോധിച്ച് ഫോട്ടോയും വീഡിയോയും ഡിലീറ്റ് ചെയ്തിട്ട് പറഞ്ഞ് വിടുകയായിരുന്നു പതിവ്.  കഴിഞ്ഞ ദിവസം ഒരു യുവാവ് വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരി പിടികൂടിയിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഇയാളെ അത്യാഹിത വിഭാഗത്തിനുള്ളില്‍ നിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കിയതിന് ശേഷവും ഇയാള്‍ ജീവനക്കാരുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചു. സംഭവം അറിഞ്ഞ് പോലീസ് എയ്ഡ് പോസ്റ്റ്‌ ഡ്യൂട്ടിയിലിണ്ടായിരുന്ന സിപിഒ ചോദിച്ചെങ്കിലും ഇയാള്‍ അസഭ്യം പറയുകയായിരുന്നു. ഇതിന്റെ പേരില്‍ ഇയാളെ അറ്‌സറ്റ് ചെയ്യാന്‍ നീക്കമുണ്ടായെങ്കിലും രോഗിയുടെ നില വഷളായതിനെത്തുടര്‍ന്ന് വിട്ടയച്ചു. അത്യാഹിത വിഭാഗത്തിലും മെഡിക്കല്‍ കോളേജ് പരിസരങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒഴികെയുള്ളവര്‍ക്ക് ചിത്രം പകര്‍ത്തുന്നതില്‍ നിയന്ത്രണം നില നില്‍ക്കെയാണ് യുവാക്കളുടെ ഫോട്ടായെടുക്കല്‍ പതിവാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...