സിവിൽ സർവ്വീസ് പരീക്ഷാ ഫലം : വടകരയിലെ റാങ്ക് ജേതാവായ മിഥുന് അഭിനന്ദന പ്രവാഹം

For full experience, Download our mobile application:
Get it on Google Play

വടകര : സിവിൽ സർവീസസ് പരീക്ഷയിൽ 12-ാം റാങ്ക് നേടിയ മിഥുൻ പ്രേംരാജിനെത്തേടി അഭിനന്ദന പ്രവാഹം. ഫലം പ്രഖ്യാപിച്ച് അല്പ സമയങ്ങൾക്കുള്ളിൽത്തന്നെ വടകര എടോടി നഗരസഭാ പാർക്കിനു സമീപത്തെ കൈലാസം വീട്ടിലെ മിഥുനും പിതാവ് ഡോ. പ്രേംരാജും അമ്മ ബിന്ദുവുമെല്ലാം റാങ്ക് വിവരം അറിഞ്ഞിരുന്നു. ആഹ്ലാദവാർത്ത പെട്ടെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ നാടാകെ പരന്നു.

പിന്നെ ഫോണുകൾക്ക് വിശ്രമമുണ്ടായില്ല. എട്ടുമണിയോടെ വീട്ടിലേക്ക് നേരിട്ടും ആളുകളെത്തിത്തുടങ്ങി. ആദ്യം മാധ്യമപ്രവർത്തകർ, പിന്നാലെ പൊതുരംഗത്ത് പ്രവർത്തിക്കുന്നവരും ബന്ധുക്കളും സുഹൃത്തുക്കളും. രാത്രി വൈകുംവരെ ഇത് തുടർന്നു. മന്ത്രി എ.കെ ശശീന്ദ്രൻ, കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഫോണിൽ അഭിനന്ദനം അറിയിച്ചു. കെ.കെ രമ എം.എൽ.എ രാത്രി പത്തുമണിയോടെ വീട്ടിൽ നേരിട്ടെത്തി. മിഥുനിന്റെ പിതാവ് പ്രേംരാജ് വടകര റോട്ടറി, ഐ.എം.എ എന്നിവയിലെല്ലാം സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. ഐ.എം.എ യിലെയും റോട്ടറിയിലെ സഹപ്രവർത്തകരും മിഥുനിന്റെ നേട്ടത്തിൽ സന്തോഷംപ്രകടിപ്പിച്ച് വിളിക്കുകയും നേരിട്ടെത്തുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...