കോഴിക്കോട്: നിയമസഭയില്‍ ഇത്തവണ ടി.പി ചന്ദ്രശേഖരന്‍റെ ശബ്ദമുയരുമെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ. സി.പി.എമ്മിന്റെ ഫാസിസ്റ്റ് നിലപാടിനെതിരായ പോരാട്ടമായിരിക്കും വടകരയിലേത്. ചരിത്രപരമായ മുന്നേറ്റമായിരിക്കും ഇക്കുറി വടകരയിലുണ്ടാവുകയെന്നും അവര്‍ പറഞ്ഞു.
ആര്‍.എം.പിയെ കോണ്‍ഗ്രസ് പിന്തുണക്കുന്നതിനെ എല്‍.ഡി.എഫ് എതിര്‍ക്കുന്നതെന്തിനാണ്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പിന്തുണയോടെയാണ് സി.പി.എം മത്സരിക്കുന്നത്. ആര്‍.എം.പിയുടെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് നിശ്ചയിച്ചത് ശരിയായില്ലെന്നും അവര്‍ വ്യക്തമാക്കി.
വടകരയില്‍ യു.ഡി.എഫ് പിന്തുണയോടെ ആര്‍.എം.പി സ്ഥാനാര്‍ഥിയായി കെ.കെ രമയാണ് മത്സരിക്കുന്നത്. ലോക്താന്ത്രിക് ജനതാദള്ളിലെ മനയത്ത് ചന്ദ്രനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.