വടകര : വടകരയില്‍ കെ.കെ.രമ മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്ന് രമേശ് ചെന്നിത്തല. കെ.കെ.രമയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. രമ മല്‍സരിക്കില്ലെന്ന് അറിയിച്ചതിനാല്‍ കോണ്‍ഗ്രസ് വടകര സീറ്റ് തിരിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ ഇടപെടലാണ് ഫലം കണ്ടത്.
സ്ഥാനാര്‍ഥിപ്പട്ടികയുടെ പേരിലുളള പ്രതിഷേധങ്ങള്‍ രണ്ടുദിവസം കൊണ്ട് അവസാനിക്കുമെന്നും ബി.ജെ.പി ഇത്തവണ ഒരു സീറ്റുപോലും നേടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നേമത്ത് കോണ്‍ഗ്രസ്, പുലിമടയില്‍ ചെന്ന് പുലിയോട് ഏറ്റുമുട്ടുകയാണെന്നും ചെന്നിത്തല പറഞ്ഞു.