പുതിയ കാലത്തെ ഏറ്റവും ‘ഫേക്ക്’ ആയ നേതാവാണ് കെകെ ശൈലജ ; രാഹുൽ മാങ്കൂട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടി പെരും നുണകളാൽ കെട്ടിപ്പൊക്കിയ പ്രസ്ഥാനമാണെന്നും പുതിയ കാലത്തെ ഏറ്റവും ‘ഫേക്ക്’ ആയ നേതാവാണ് കെകെ ശൈലജയെന്നും രാഹുൽ മാങ്കൂട്ടത്തിൽ. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളോട് ശൈലജ ടീച്ചർ സംസാരിക്കുന്ന വീഡിയോ വിവാദമായതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ രാഹുൽ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്. കോൺഗ്രസ് കൊണ്ടുവന്ന പദ്ധതിയാണ് തൊഴിലുറപ്പ് എന്ന് വ്യക്തമായ ബോധ്യമുണ്ടായിട്ടും, അത് സിപിഎം കൊണ്ടുവന്നതാണെന്ന് ശൈലജ ടീച്ചർ നിഷ്കളങ്കരായ തൊഴിലാളികളോട് പറയുന്നത് മനസ്താപമില്ലാത്ത നടപടിയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.

ഓണത്തിന് അലവൻസ് നൽകുന്നത് കേരളത്തിൽ മാത്രമാണെന്നും അതിന് കാരണം എൽഡിഎഫ് സർക്കാരാണെന്നും പറയുന്നത് മണ്ടത്തരമാണ്. പാവപ്പെട്ട അമ്മമാരുടെ നിസ്സഹായാവസ്ഥയും പ്രാരബ്ധവും ചൂഷണം ചെയ്ത് വോട്ട് കൂട്ടാനാണ് ടീച്ചർ ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. പഴയകാല നേതാക്കൾ സൈദ്ധാന്തികമായി കള്ളങ്ങൾ പറഞ്ഞിരുന്നുവെങ്കിൽ പുതിയ കാലത്തെ നേതാക്കൾ ഒരു ജാള്യതയുമില്ലാതെ പച്ചക്കള്ളം പറയുകയാണ്. പിആർ വർക്കുകളിലൂടെ നിർമ്മിച്ചെടുത്ത പ്രതിച്ഛായയാണ് ശൈലജയുടേതെന്നും അദ്ദേഹം പരിഹസിച്ചു. “പെൻഷൻ വാങ്ങി തിന്നിട്ട് നന്ദികേട് കാണിക്കരുത്” എന്ന് എംഎം മണി പറഞ്ഞതിന്റെ നാടകീയമായ വേർഷനാണ് ശൈലജ ടീച്ചർ അവതരിപ്പിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുറിപ്പിൽ വ്യക്തമാക്കി. ഇത്തരം നുണകൾ ഈ നാട് തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. 5,000-ത്തിലധികം...

മണിപ്പൂരിൽ SIR അന്തിമ വോട്ടർപട്ടിക ഇന്ന് ; കരട് പട്ടികയിൽ ഒന്നരലക്ഷത്തിലേറെ പേരെ ഒഴിവാക്കിയിരുന്നു

0
മണിപ്പൂർ: മണിപ്പൂരിലെ SIR നടപടികളുടെ ഭാഗമായുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും....

ആറ് കപ്പലുകള്‍ ആക്രമിച്ച് ഇറാന്‍ ; നാവിക ഉപരോധം തുടര്‍ന്നാല്‍ ഇനിയും തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

0
ടെഹ്‌റാന്‍ : പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം. അമേരിക്കയുടെ മൂന്നെണ്ണം അടക്കം ആറ്...

യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊക്കയിൽ തള്ളിയിട്ട് കൊന്ന കേസ് : ഒരാൾകൂടി...

0
പുണെ: മഹാരാഷ്ട്രയിൽ യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് കൊക്കയിൽനിന്ന്...