എസ്ഐടിയെ ഉത്തരവാദിത്തം ഓർമ്മിപ്പിച്ച് കെകെ ശൈലജ ; ഇന്ത്യൻ സിനിമാരംഗമാകെ ഉറ്റു നോക്കുന്നു, പ്രവർത്തനം വേഗമാക്കണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഓരോ പരാതിയിലും ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി എത്രയും വേഗം ചാർജ്ഷീറ്റ് സമർപ്പിക്കണമെന്ന് കെകെ ശൈലജ എംഎൽഎ. ഇന്ത്യയിലെ സിനിമാരംഗമാകെ ഉറ്റു നോക്കുന്ന കാര്യമാണ്. ഈ അവസരം ഉപയോഗപ്പെടുത്തി സത്യസന്ധമായ അന്വേഷണം നടത്തണമെന്നും കെകെ ശൈലജ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. നേരത്തെ നടനും എംഎൽഎയുമായ മുകേഷിനെതിരെ പരാതി ഉന്നയിച്ച നടി എസ്ഐടിക്കെതിരെ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പരസ്യ നിർദേശവുമായി കെകെ ശൈലജ രം​ഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻടീം ഓരോ പരാതിയിലും ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി എത്രയും വേഗം ചാർജ്ഷീറ്റ് സമർപ്പിച്ചാൽ അതൊരു മാതൃകാപരമായ പ്രവർത്തർത്തനമായി മാറും. സിനിമാമേഖലയിലെ വനിതാപ്രവർത്തകരുടെ’ പരാതിസ്വീകരിച്ച് ഗവ: പ്രശ്നങ്ങൾ പഠിക്കാൻ ഹേമാകമ്മിറ്റിയെ നിശ്ചയിക്കുകയും സ്പെഷ്യൽ അന്വേഷണ ടീമിനെ നിശ്ചയിക്കുകയും ചെയ്തത് ഇന്ത്യയിലെ സിനിമാരംഗമാകെ ഉറ്റു നോക്കുന്ന കാര്യമാണ്. ഈ അവസരം ഉപയോഗപ്പെടുത്തി സത്യസന്ധമായ അന്വേഷണം നടത്താനും സെറ്റിൽ ഐസിസി രൂപീകരണം, പ്രാഥമിക സൗകര്യങ്ങൾ ഒരുക്കൽ, മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തൽ തുടങ്ങി നിരവധി ഇടപെടലുകൾ നടത്താനും കഴിയും. സാംസ്കാരിക വകുപ്പ് പുതിയ സിനിമാനയം രൂപീകരിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് എന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നു. എസ്ഐടിയുടെ പ്രവർത്തനം ത്വരിത ഗതിയിലാകണം എന്നത് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...