Tuesday, July 2, 2024 2:03 pm

ചാർട്ടേഡ് വിമാനത്തിലെത്തുന്നവർക്ക് കൊവിഡ് പരിശോധന : നടപടി രോഗവ്യാപനം തടയാനെന്ന് ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്നവർ കൊവിഡ് പരിശോധന നടത്തണമെന്ന സർക്കാർ നിലപാടിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗവ്യാപനം തടയാൻ ഈ നടപടി അനിവാര്യമാണെന്ന് അവർ പറഞ്ഞു. വിമാനത്തിൽ രോഗിയുണ്ടെങ്കിൽ ഒന്നിച്ചുള്ള യാത്രയിൽ മറ്റുള്ളവർക്കും രോഗം പടരാൻ സാധ്യതയുണ്ട്. അതിനാൽ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം. ഗൾഫിലെ സന്നദ്ധ സംഘടനകൾക്ക് ടെസ്റ്റ് നടത്താനുള്ള സഹായം ചെയ്യാമെന്നും ആരോഗ്യമന്ത്രി  പറഞ്ഞു.

കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ നടപടി വിവാദമാക്കിയ പ്രതിപക്ഷത്തിനെതിരേയും രൂക്ഷവിമർശനമാണ് ആരോഗ്യമന്ത്രി നടത്തിയത്. വിപത്ത് വരുമ്പോൾ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും ചെറിയ ബുദ്ധിമുട്ടുകൾ പോലും പ്രതിപക്ഷം പർവ്വതീകരിക്കുകയാണെന്നും കെകെ ശൈലജ  പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷം ഇത്ര ബാലിശമാകരുതെന്നും അവർ തുറന്നടിച്ചു.

നേരത്തെ സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള വൈറസ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയിൽ തുടങ്ങിയ വൈറസ് വ്യാപനത്തിന്റെ  ആദ്യഘട്ടത്തിൽ 28 ശതമാനം പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് വന്നപ്പോൾ മെയ് ഏഴിന് ശേഷമുള്ള രണ്ടാം ഘട്ടത്തിൽ പത്ത് ശതമാനം പേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെയുള്ള വൈറസ് ബാധയുണ്ടായതെന്ന് ആരോഗ്യമന്ത്രി കണക്കുകൾ വിശദീകരിച്ചു കൊണ്ടു പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലക്കാട് ഉപതെരഞ്ഞെടുപ്പ് : സ്ഥാനാർത്ഥിയാകുമെന്നത് അഭ്യൂഹം മാത്രം – വി വസീഫ്

0
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ഡിവൈഎഫ് സംസ്ഥാന...

രാഹുൽ ഗാന്ധിയുടെ ‘ഹിന്ദു’ പരാമർശം ; ഗുജറാത്തിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്റംഗ്ദൾ

0
അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ. കോൺഗ്രസ്...

ഇന്‍ഡ്യാ മുന്നണി ഒരിക്കലും വ്യാജ ഹിന്ദുത്വത്തെ പിന്തുണക്കുന്നില്ല : രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് സഞ്ജയ്...

0
മുംബൈ: ലോക്സഭയിലെ ഹിന്ദു പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍...

ഡിജിപിയുടെ ഭൂമി ഇടപാട് കേസ് : പരാതിക്കാരന് മുഴുവൻ തുകയും തിരിച്ച് നല്‍കും

0
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെട്ട ഭൂമി ഇടപാട് കേസ് വൻവിവാദമായതോടെ...