തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിലെ ആരോഗ്യ മന്ത്രിയും നിയമസഭയിലേക്ക് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്ത കെ.കെ ശൈലജയെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താത്തത് സങ്കടകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
”ശൈലജ ടീച്ചര്‍ മന്ത്രിസഭയിലില്ലാത്തത് സങ്കടകരമായ കാര്യമാണ്. അവരുടെ കഴിവിനും കാര്യക്ഷമതക്കും അപ്പുറം കോവിഡ് പ്രതിസന്ധികാലത്ത് അവര്‍ സഹായിക്കാനും പ്രതികരിക്കാനും എപ്പോഴും പ്രാപ്യമാക്കാനും ഉണ്ടായിരുന്നു. അവരുടെ അഭാവം ശൂന്യതയുണ്ടാക്കും” -തരൂര്‍ ട്വീറ്റ് ചെയ്തു.
കെ.ആര്‍ ഗൗരിയമ്മയും ശൈലജ ടീച്ചറും തമ്മിലുള്ള ചിത്രം പോസ്റ്റ് ചെയ്താണ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് നിലപാട് അറിയിച്ചത്. ഷൈലജ ടീച്ചര്‍ ഇല്ലെങ്കില്‍ അത് നെറികേടാണെന്നായിരുന്നു നടി മാല പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത്.
”ഈ സാഹചര്യത്തില്‍ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നു. 5വര്‍ഷത്തെ പരിചയം ചെറുതല്ല. ടീച്ചറില്ലാത്തത്തില്‍ കടുത്ത നിരാശ. പുതിയ മന്ത്രിസഭക്ക് ആശംസകള്‍” -എന്നായിരുന്നു ഗായിക സിതാര കൃഷ്ണകുമാറിന്റെ പ്രതികരണം.