കെ.കെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തത്​ സങ്കടകരം : ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിലെ ആരോഗ്യ മന്ത്രിയും നിയമസഭയിലേക്ക്​ റെക്കോര്‍ഡ്​ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്​ത കെ.കെ ശൈലജയെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താത്തത്​ സങ്കടകരമാണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ ശശി തരൂര്‍.

”ശൈലജ ടീച്ചര്‍ മന്ത്രിസഭയിലില്ലാത്തത്​ സങ്കടകരമായ കാര്യമാണ്​. അവരുടെ കഴിവിനും കാര്യക്ഷമതക്കും അപ്പുറം കോവിഡ്​ പ്രതിസന്ധികാലത്ത്​ അവര്‍ സഹായിക്കാനും പ്രതികരിക്കാനും എപ്പോഴും പ്രാപ്യമാക്കാനും ഉണ്ടായിരുന്നു. അവരു​ടെ അഭാവം ശൂന്യതയുണ്ടാക്കും” -തരൂര്‍ ട്വീറ്റ്​ ചെയ്​തു.

കെ.ആര്‍ ഗൗരിയമ്മയും ശൈലജ ടീച്ചറും തമ്മിലുള്ള ചിത്രം പോസ്റ്റ്​ ചെയ്​താണ്​ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്​ നിലപാട്​ അറിയിച്ചത്​. ഷൈലജ ടീച്ചര്‍ ഇല്ലെങ്കില്‍ അത് നെറികേടാണെന്നായിരുന്നു നടി മാല പാര്‍വതി ഫേസ്​ബുക്കില്‍ കുറിച്ചത്​.

”ഈ സാഹചര്യത്തില്‍ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നു. 5വര്‍ഷത്തെ പരിചയം ചെറുതല്ല. ടീച്ചറില്ലാത്തത്തില്‍ കടുത്ത നിരാശ. പുതിയ മന്ത്രിസഭക്ക് ആശംസകള്‍” -എന്നായിരുന്നു ഗായിക സിതാര കൃഷ്​ണകുമാറിന്റെ  പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...