തിരുവനന്തപുരം : ആരോഗ്യമന്ത്രി കെ കെ ശെെലജ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയാണ് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് എടുത്തത്. സംസ്ഥാന മന്ത്രിമാരില്‍ ആദ്യ കോവിഡ് വാക്സിൻ സ്വീകരിച്ചത് കടന്നപ്പള്ളി രാമചന്ദ്രനാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയാണ് അദ്ദേഹം കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.
ത്.
അതേസമയം അറുപത് വയസ് കഴിഞ്ഞവരുടെ വാക്സിൻ സ്വീകരണത്തിന് സംസ്ഥാനത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പല ജില്ലകളിലും ലക്ഷ്യമിട്ടതിലും കൂടുതൽപേർ ഇന്നലെ വാക്സിനെടുത്തു. കൂടുതൽ പേർ ഒരേസമയം രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നത് കൊവിൻ പോർട്ടലിൽ സാങ്കേതിക തകരാറിനും കാലതാമസത്തിനും കാരമാകുന്നുണ്ട്. 45 നു മുകളിൽ പ്രായമുള്ള ഗുരുതര രോഗങ്ങളുള്ളവർക്കും വാക്സിന്‍ സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്യാം.
ആരോഗ്യസേതു ആപ്പ് വഴിയോ, cowin.gov.in വെബ്‌സൈറ്റിലോ രജിസ്റ്റര്‍ ചെയ്യാം. പേര്, വയസ്, ലിംഗം, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം. വാക്‌സിന്‍ കേന്ദ്രം, തീയതി, സമയം എന്നിവ തിരഞ്ഞെടുക്കാം. വാക്‌സിന്‍ ഏതുവേണമെന്ന് തിരഞ്ഞെടുക്കാന്‍ കഴിയില്ല. വാക്‌സിനേഷന്‍ നിശ്ചയിച്ചതിന്റെ രണ്ടുദിവസം മുമ്പ് മൊബൈല്‍ സന്ദേശം ലഭിക്കും. അന്നേ ദിവസം വാക്‌സിന്‍ എടുക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ തീയതി മാറ്റാനുളള സൗകര്യമുണ്ട്.