തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയ പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ.കെ. ഷൈലജ. എല്ലാ തീരുമാനവും പാര്‍ട്ടിയുടേതാണ്. ഇക്കാര്യത്തില്‍ മറ്റൊരു പ്രതികരണത്തിനും ഇല്ലെന്ന് അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
മുഖ്യമന്ത്രി ഒഴികെ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരെല്ലാം പുതുമഖങ്ങളായിരിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തിലാണ് ഷൈലജയെ ഒഴിവാക്കിയത്. എന്നാല്‍ പാര്‍ട്ടി വിപ്പ് എന്ന പദവി അവര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ടേമില്‍ മന്ത്രിസഭയുടെ പേര് ലോകമെമ്പാടും ഉയര്‍ത്തിക്കാട്ടിയ പ്രകടനമായിരുന്നു കെ.കെ ഷൈലജയുടെ. ഇതിന് ലോകരാജ്യങ്ങളുടെ അംഗീകാരങ്ങള്‍ കെ.കെ ഷൈലജയെ തേടിയെത്തിയിരുന്നു. ഇതിന്റെ പിന്‍ബലം ഈ മന്ത്രി സഭയില്‍ നല്ലൊരു സ്ഥാനം ഉറപ്പിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പാര്‍ട്ടിയുടെ പുതിയ പോളിസിയുടെ പേരില്‍ ഷൈലജയെ ഒതുക്കുകയായിരുന്നു എന്നത് വ്യക്തമാണ്.