കോഴിക്കോട്: കോഴിക്കോട്ടെ സമാന്തര ടെലഫോണ്‍ എക്സേഞ്ച് കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂറാണ് പിടിയിലായത്. ബേപ്പൂര്‍ സ്വദേശി അബ്ദുല്‍ ഗഫൂറുള്‍പ്പെടെയുള്ളവരെ ഒളിവില്‍ക്കഴിയാന്‍ കോഴിക്കോട്ടെ ഗുണ്ടാനേതാവ് സഹായംചെയ്തിട്ടുണ്ടെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. പ്രതികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ തര്‍ക്കം പരിഹരിക്കാന്‍ ഈ ഗുണ്ടാനേതാവിനെ ഉപയോഗപ്പെടുത്താറുണ്ടെന്നും പറയുന്നു. മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷരീഫ് കൊല്ലപ്പെട്ട കേസിലെ പ്രതിയുടെ വീടിന് കാവല്‍നിന്നത് ഈ ഗുണ്ടാത്തലവന്റെ സംഘമാണ്.ബേപ്പൂര്‍ സ്വദേശി അബ്ദുല്‍ ഗഫൂറിന്റെ കൂട്ടാളിയാണിയാള്‍. നഗരത്തിലെ പല സാമ്ബത്തിക ഇടപാട് തര്‍ക്കങ്ങളിലും മധ്യവര്‍ത്തിയായി അറിയപ്പെടുന്നയാളാണ് ഈ ഗുണ്ടാത്തലവന്‍. ഉദ്യോഗസ്ഥരുള്‍പ്പെടെ ചില ഉന്നതരുമായി ഇയാള്‍ക്ക് ബന്ധവുമുണ്ട്.
കോഴിക്കോട്ടെ സമാന്തര ടെലഫോൺ എക്സേഞ്ച് കേസ് : ഒരു പ്രതി കൂടി പിടിയിൽ
RECENT NEWS
Advertisment