സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ കല്ലേറിനു പിന്നില്‍ ബിജെപിക്ക് പങ്കില്ല ; കേന്ദ്ര മന്ത്രി വി.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ കല്ലേറിനു പിന്നില്‍ ബിജെപിക്ക് പങ്കില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചയാണ് സംഭവത്തിലേക്ക് നയിച്ചത്. പ്രതികളെ സി പി എം പ്രഖ്യാപിക്കുന്നു. അതനുസരിച്ച് പോലീസ് പ്രതികളെ പിടികൂടുന്നു. ഏ കെ ജി സെന്റർ ആക്രമണം ആവിയായി പോയോ? പോലീസിന് നിഷ്പക്ഷ അന്വേഷണം നടത്താനാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ കല്ലേറുകൾക്ക് പിന്നിൽ സിപിഎം തന്നെയെന്ന് ബിജെപി ജില്ലാ നേതൃത്വം ആവര്‍ത്തിച്ചു. കസ്റ്റഡിയിൽ ഉള്ള എബിവിപി പ്രവർത്തകർ നിരപരാധികളാണ്. ഇവർ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇവർ ആണ് കല്ലെറിഞ്ഞത് എങ്കിൽ മറുപടി പറയേണ്ടത് പോലീസാണ്. ബിജെപി പ്രവർത്തകരെയും കാര്യാലയങ്ങളെയും സംരക്ഷിക്കും. അക്രമം അഴിച്ചുവിട്ടാൽ നോക്കി നിൽക്കില്ല. എന്താണ് എ കെ ജി സെന്‍റര്‍ ആക്രമണകേസിലെ പ്രതികളെ പിടികൂടാത്തത് എന്നും ബിജെപി ജില്ലാ പ്രസിഡന്‍റ്   വി .വി രാജേഷ് ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...