കെ.എല്‍ 83 – കോന്നി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് നിലവില്‍ വന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാനത്ത് ജോയിന്റ് ആര്‍.ടി ഓഫീസുകള്‍ ഇല്ലാത്ത താലൂക്കുകളില്‍ ഘട്ടം ഘട്ടമായി ഓഫീസുകള്‍ തുറക്കുമെന്ന്  ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കോന്നി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഒന്നുകൂടി കേരളത്തില്‍ ആരംഭിച്ചിരിക്കുകയാണ്. കേരളത്തിലെ ആളുകളുമായി വളരെയധികം ബന്ധം പുലര്‍ത്തുന്ന വകുപ്പാണ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്. പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും സേവനം ലളിതമാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണു വകുപ്പ് നടത്തിവരുന്നത്. ആദ്യഘട്ടമായി ആറും രണ്ടാം ഘട്ടമായി ഏഴും ആര്‍.ടി ഓഫീസുകളാണ് ആരംഭിക്കാന്‍ തീരുമാനിച്ചത്. രണ്ടാംഘട്ടത്തിലെ ഏഴ് ആര്‍.ടി ഓഫീസുകളിലെ ആദ്യത്തെ ഓഫീസാണ് കോന്നിയിലേത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതിനാല്‍ എല്ലാ ഓഫീസുകളും തുറക്കാന്‍ സാധിച്ചില്ല. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ മുന്‍കൈ എടുത്താണ് ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും  മന്ത്രി പറഞ്ഞു.

ഇവിടത്തെ രജിസ്‌ട്രേഷന്‍ നമ്പര്‍ കെ.എല്‍ 83 എന്നാകും ഇനി അറിയപ്പെടുക. കോന്നി താലൂക്കിലെ പ്രധാന പഞ്ചായത്തുകളെ ഉള്‍ക്കൊള്ളിച്ചാണ് ഓഫീസ് ആരംഭിച്ചിരിക്കുന്നത്. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെ പുതിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ദുരിതങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷ ഓണ്‍ലൈനിലൂടെ നടപ്പിലാക്കും. അടുത്ത ആഴ്ചയോടുകൂടി ഈ സംവിധാനം നിലവില്‍ വരും. ലൈസന്‍സ് നടപടികള്‍ ശാസ്ത്രീയമായി വരുന്നതിനായി ഓട്ടോമാറ്റിക് ട്രെയിനിംഗ് സെന്റര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്ഥലത്തിന്റെ ലഭ്യത ഉറപ്പാക്കിയാല്‍ എല്ലാ ജില്ലയിലും ഇത്തരം ഓഫിസുകള്‍ ഉണ്ടാകും. തികഞ്ഞ ചുമതല ബോധ്യത്തോടുകൂടി ജനങ്ങളോട് ഇടപെട്ട് അവരുടെ പ്രശ്‌നങ്ങള്‍ കാലതാമസമില്ലാതെ പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു.

കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ഇരുവരും ചേര്‍ന്ന് ഓഫീസ് തുറന്നുകൊടുത്തു. ആര്‍.ടി.ഒ ജിജി ജോര്‍ജ്, ജോയിന്റ് ആര്‍.ടി.ഒ: കെ.ജി ഗോപകുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ജെ അജയകുമാര്‍, മാത്യൂസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...