ഇലന്തൂർ : ക്ലിപ്തം 460 ഇലന്തൂർ സർവ്വീസ് സഹകരണ ബാങ്കിലെ ഭരണസമിതി ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയും വിവിധ സമിതികളുടെ പേരിൽ വ്യാജ ലോൺ അനുവദിച്ച് നടത്തിയ തട്ടിപ്പ് പുറത്ത് കൊണ്ടുവരിക, ഇലന്തൂർ പാടശേഖര സമിതിയുടെ പേരിൽ വ്യാജമായി ബാങ്ക് ഉദ്യോഗസ്ഥരുടെ അറിവോടെ ബാങ്ക് മുൻ ഭരണ സമിതി പ്രസിഡൻ്റ് എടുത്ത ലോൺ തിരിച്ച് പിടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇലന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.ജയവർമ്മ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.പി.മുകുന്ദൻ അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജെറി മാത്യു സാം, യു.ഡി.എഫ് ചെയർമാൻ പി.എം.ജോൺസൺ, ഇലന്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിൻസൻ തോമസ് ചിറക്കാല, ബ്ലോക്ക് മെമ്പർ അജി അലക്സ്, യു ഡി എഫ് കൺവീനർ ജോൺസ് യോഹന്നാൻ, സോജൻ ജോർജ്ജ്, ശശി ഭൂഷൺ, ബൈജു ഭാസ്കർ, മനോഷ് ഇലന്തൂർ, റജി വാര്യാപുരം, ദീലിപ് കുമാർ, എം.റ്റി.വർഗ്ഗീസ്, കെ.ജി.ഏബ്രഹാം, രഘു നാഥൻ, ജോഷ്വ ശാമുവേൽ ഓ.കെ.നായർ, ബാബു കുട്ടൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സതി ദേവി, ജെയ്സ് മാത്യു, ജോൺസൺ പരിയാരം, മിനി ജോൺ, ജോബി തോമസ്, സാലി കൊല്ലൻപാറ എന്നിവർ പ്രസംഗിച്ചു.