തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒന്നാം പ്രതി. ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസ് രണ്ടാം പ്രതിയാണ്. കേസില്‍ നേരത്തെ കുറ്റപത്രം വൈകിയത് വിവാദമായിരുന്നു. ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള നീക്കം മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞിരുന്നു. മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ചതാണ് അപകട കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. താനല്ല വാഹനമോടിച്ചതെന്ന് ശ്രീരാം പറഞ്ഞിരുന്നു. തന്റെ കൂടെ കാറിലുണ്ടായിരുന്ന വനിത സുഹൃത്ത് വഫാ ഫിറോസാണ് വാഹനമോടിച്ചതെന്നാണ് ശ്രീറാം പറഞ്ഞത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ താനല്ല വാഹനം ഓടിച്ചതെന്നും മദ്യപിച്ചു ലക്കുകെട്ട ശ്രീറാം തന്നെയായിരുന്നു വാഹനം ഓടിച്ചതെന്നും ഇവര്‍ സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ 26ന് ആയിരുന്നു അപകടം.
മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒന്നാം പ്രതി , വഫ ഫിറോസ് രണ്ടാം പ്രതി
RECENT NEWS
Advertisment