മാണിയുടെ നവതി ; 90 കേന്ദ്രങ്ങളിൽ കാരുണ്യദിനമായി യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റി ആചരിക്കും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കെഎം മാണിയുടെ 90-ാം ജന്മദിനമായ ജനുവരി 30 കോട്ടയം ജില്ലയിലെ 90 കേന്ദ്രങ്ങളിൽ കാരുണ്യദിനമായി ആചരിക്കാൻ കേരള യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മറ്റി. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 90 അഗതി മന്ദിരങ്ങളിലാണ് മാണിസാറിനെ നവതി ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. കാരുണ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പാലാ ദേവദാൻ സെന്ററിൽ നടക്കും. കാരുണ്യ ദിനത്തോടനുബന്ധിച്ച് സാംസ്കാരിക നായക സംഗമവും സംഘടിപ്പിക്കും.

പ്രശസ്ത സാംസ്കാരിക നായകരായ പെരുമ്പടവം ശ്രീധരൻ ,ഏഴാച്ചേരി രാമചന്ദ്രൻ ,ഡോ.കുര്യാസ് കുമ്പളക്കുഴി, തുടങ്ങിയവർ പങ്കെടുക്കും. പ്രൊഫ.ലോപ്പസ് മാത്യു ആമുഖ കാരുണ്യദിന സന്ദേശം നൽകും. യൂത്ത്ഫ്രണ്ട് (എം)സംസ്ഥാന പ്രസിഡണ്ട് അഡ്വ റോണി മാത്യു, സാജൻ തൊടുക , സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക്ക് ചാഴികാടൻ, ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിൻ, ജെഫിൽ പ്ലാപ്പറമ്പിൽ , ബിനു പുലിഉറുമ്പിൽ , ഡേവിസ് പ്ലാമ്പ്ളാനി, സുനിൽ പയ്യമ്പള്ളി തുടങ്ങിയവർ സംബന്ധിക്കും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...