പത്തനംതിട്ട: ജനങ്ങളുടെ പ്രതിസന്ധികളിൽ അവരുടെ കണ്ണുനീർ ഒപ്പിയ കേരളം കണ്ട ഏറ്റവും വലിയ നേതാവായിരുന്നു കെ എം മാണി എന്ന് ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് പറഞ്ഞു. കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കെഎം മാണിയുടെ 87-മത് ജയന്തി സമ്മേളനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എനിക്കും സഭയ്ക്കും സങ്കീർണമായ പ്രശ്നങ്ങൾ ഉണ്ടായ സന്ദർഭങ്ങളിൽ ഓടിയെത്തിയ വ്യക്തിയും പാവങ്ങളോട് കാരുണ്യമുള്ള നേതാവുമായിരുന്നു കെ.എം മാണി എന്ന് അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ചു . പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ ഡി.ജെ ജോൺ, ജോൺ കെ മാത്യു, കുഞ്ഞു കോശി പോൾ, എബ്രഹാം കലമണ്ണിൽ, അഡ്വ.ബാബു വർഗീസ്. അഡ്വ. വർഗീസ് മാമൻ , ജോർജ്ജ് മാത്യു, ദീപു ഉമ്മൻ , സാം എബ്രഹാം , ജോസ് കെ എസ്, കെ വി കുര്യാക്കോസ്, തമ്പി കുന്നും കണ്ടത്തിൽ, കുഞ്ഞുമോൻ കെങ്കിരേത്ത് , ജോർജ് കെ മാത്യു, തോമസ് മാത്യു, മോനായി കച്ചറ, സാം മാത്യു, രാജേഷ് തിരുവല്ല, ബിനു കുരുവിള, സജി കൂടാരത്തിൽ, രഘു വേങ്ങാട്ടൂർ, തോമസുകുട്ടി കുമ്മണ്ണൂർ, രാജു തിരുവല്ല , സൂസൻ ജോർജ് എന്നിവർ പ്രസംഗിച്ചു.