Wednesday, May 14, 2025 8:54 pm

750 വിദ്യാർത്ഥികൾക്ക് കെ.എം.മാണി ഫൗണ്ടേഷൻ്റെ അവാർഡ് വിതരണം നാളെ

For full experience, Download our mobile application:
Get it on Google Play

പാലാ: പാലായെ സംസ്ഥാനത്തെ വിജ്ഞാന നഗരമാക്കുന്നതിൻ്റെ ഭാഗമായി കെ എം മാണി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ സ്നേഹാദര സംഗമം ബുധനാഴ്ച്ച പാലായിൽ നടക്കും. ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ മാണിയുടെ നേത്യത്വത്തിൽ നടക്കുന്ന സംഗമത്തിൽ പാലാ നിയോജക മണ്ഡലത്തിലുള്ള സ്കൂളുകളിൽ നിന്നും കേരള സിലബസ്സിൽ എസ് എസ് എൽ സി ക്കും പ്ലസ് ടു വി നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കും.

കെ എം മാണി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വിവിധ പരിപാടികളുടെ ഭാഗമായിട്ടാണ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്യുന്നത്. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നും വർഷംതോറും പാലായിലേക്ക് പഠിക്കാനായി എത്തുന്നത് ആയിരകണക്കിന് കുട്ടികളാണ്. തുടർച്ചയായി രണ്ടാം വർഷവും എസ് എസ് എൽ സിക്ക് ഏറ്റവുമധികം വിദ്യാർത്ഥികളെ വിജയിപ്പിച്ച വിദ്യാഭ്യാസ ജില്ലയായി പാലാ മാറി.

സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും മികവു തെളിയിച്ച ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് പാലായിലുണ്ട്. മാധ്യമ പഠന മേഖലയിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ, ട്രിപ്പിൾ ഐ.ടി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻ്റ്, കേന്ദ്രീയ വിദ്യാലയം തുടങ്ങിയവ ജോസ് കെ മാണി പാലായിലെത്തിച്ച രാജ്യാന്തര പ്രസിദ്ധങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചിലത് മാത്രമാണ്.

ഒരു പാർലമെൻറ് മണ്ഡലത്തിൽ രണ്ടാമതൊരു കേന്ദ്രീയ വിദ്യാലയം എന്ന അപൂർവ്വതയും കോട്ടയത്തിന് സ്വന്തമാണ്. നൂതനമായ ആശയങ്ങളും വ്യത്യസ്തങ്ങളായ കണ്ടുപിടുത്തങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കിയ ‘വണ്‍ എം.പി-വണ്‍ ഐഡിയ’ പദ്ധതി കേരളത്തിനു തന്നെ പുതുമയായി. നാളെ രാവിലെ 9 മണിക്ക് പാലാ അൽഫോൻസാ കോളേജിന് സമീപം സൺ സ്റ്റാർ ഓഡിറ്റോറിയത്തിൽ ച്ച് നടക്കുന്ന ചടങ്ങിൽഎസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും 2 മണിക്ക് പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്ധ്യാർത്ഥികളെയും ആദരിക്കുകയും ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്യും. മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിച്ച സ്കൂളുകളെ പ്രത്യേകമായി ആദരിക്കും. പ്രമുഖ പ്രഭാഷകനും റിട്ടയേർഡ് ഡി ജി പി യുമായ ഡോ.അലക്സാണ്ടർ ജേക്കബ്ബ് ഐ പി എസ് രണ്ട് സെക്ഷനുകളിലും വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുക്കും.ഫൗണ്ടേഷൻ ചെയർമാൻ ജോസ്‌ കെ മാണി എം പി അവാർഡുകൾ വിതരണം ചെയ്യും

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുളിക്കിഴ് പമ്പാ ബിവറേജസ് ഫാക്ടറി ഗോഡൗണിൽ ഉണ്ടായ വൻ അഗ്നിബാധയെ സംബന്ധിച്ച് സമഗ്ര അന്വേഷണം...

0
തിരുവല്ല: ഇന്നലെ രാത്രി പുളിക്കിഴ് പമ്പാ ബിവറേജസ് ഫാക്ടറിയിലുണ്ടായ അഗ്നിബാധയെ സംബന്ധിച്ച...

അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവം ; മാതൃകാപരമായ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: യുവ അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ മാതൃകാപരമായ കര്‍ശന നടപടി സ്വീകരിക്കണമെന്ന്...

റാന്നി നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ജനകീയ ജല സംരക്ഷണ പരിപാലന പദ്ധതിയുടെ പേര് നിർദ്ദേശിക്കുന്നതിന് ജനങ്ങൾക്ക്...

0
റാന്നി: റാന്നി നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ജനകീയ ജല സംരക്ഷണ പരിപാലന പദ്ധതിയുടെ...

വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ മാഞ്ഞുപോകാതെ നോക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
കൊല്ലം: വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തുന്ന ബിൽ തുകയും മറ്റ് അത്യാവശ്യ വിവരങ്ങളും...