എന്‍എസ്എസ് മുന്‍ പ്രസിഡന്റ് പി.എന്‍ നരേന്ദ്രനാഥ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എന്‍എസ്‌എസ് മുന്‍ പ്രസിഡന്റ് പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂര്‍ കല്ലിശേരി ഡോ. കെ.എം.ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച പത്തനംതിട്ടയില്‍ വെച്ച്‌ നടക്കും.

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് ഇലന്തൂര്‍ ഇഎംഎസ് സഹകരണ ആശുപത്രിയിലും പിന്നീട് രാത്രിയില്‍ കല്ലിശേരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്‍എസ്‌എസ് പ്രസിഡന്റ് സ്ഥാനത്തേക്കു നാലു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദീര്‍ഘകാലം എന്‍എസ്‌എസ് പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ്, എന്‍എസ്‌എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: കെ.രമാഭായി. മക്കള്‍: നിര്‍മല, മായ. മരുമക്കള്‍: ശിവശങ്കരന്‍ നായര്‍ (തിരുവല്ല), ജസ്റ്റിസ് കെ.ഹരിപാല്‍ (കേരള ഹൈക്കോടതി. സഹോദരങ്ങള്‍: ഡോ. പി.എന്‍.രാജു (ചെന്നൈ), പി.എന്‍.രവീന്ദ്രനാഥ് (റിട്ട.എഇഒ), എന്‍.ശാരദാമ്മ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിന്ധു നദീജല കരാർ തർക്കം; ആർബിട്രേഷൻ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ ഇന്ത്യ എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാർ....

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...

താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ

0
കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം....

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...