കോട്ടയം : മീനച്ചിൽ താലൂക്കിൽ കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി കാർഷിക കാർഷികേതര ദീർഘകാല വായ്പകൾ നൽകി വരുന്ന സ്ഥാപനമാണ് മീനച്ചിൽ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്. ബാങ്കിന്റെ 57 മത് വാർഷിക പൊതുയോഗം 2022 ഡിസംബർ 23-ാം തീയതി വെള്ളിയാഴ്ച 3.30 പി.എം. ന് പാലാ വ്യാപാരഭവനിൽ വെച്ചു നടത്തപ്പെടുന്നതാണ്.
ബാങ്ക് പ്രസിഡന്റ് കെ.പി. ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ തന്നാണ്ട് വരവു ചെലവു കണക്കുകളും അടുത്ത വർഷത്തെ ബഡ്ജറ്റും ബൈലോ ഭേദഗതികളും സെക്രട്ടറി ജോസിയ ജോസഫ് അവതരിപ്പിക്കുന്നതാണ്. ഇവ പാസ്സാക്കിയതിനു ശേഷം ബാങ്ക് ഈ വർഷം ഏർപ്പെടുത്തിയ കെ.എം മാണി മെമ്മോറിയൽ ബസ്റ്റ് കർഷക അവാർഡുകൾ വിതരണം ചെയ്യുന്നതാണ്.
ഒന്നാം സമ്മാനമായി 25000/ രൂപയും ഫലകവും പ്രശസ്തി പത്രവും രണ്ടാം സമ്മാനമായി 15000 രൂപയും ഫലകവും പ്രശസ്തി പത്രവും നൽകുന്നതാണ്. ബാങ്ക് അംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് കർഷകർക്കാണ് അവാർഡുകൾ നൽകുന്നത്. ഇവ വിതരണം ചെയ്യുന്നത് കാർഷിക കടാശ്വാസ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അബ്രാഹം മാത്യു ആണ്. ബാങ്ക് അംഗങ്ങളുടെ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പുകളുടെ വിതരണവും മുഖ്യ പ്രഭാഷണവും ജോസ് കെ മാണി എംപി നിർവ്വഹിക്കും. യോഗത്തിന് ആശംസകൾ നേർന്നുകൊണ്ട് സഹകരണ രംഗത്തെ പ്രശസ്തരായ നേതാക്കൾ സംസാരിക്കുന്നതാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033