കോഴിക്കോട് : ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഒളിയമ്പെയ്ത് കെ.എം.ഷാജി. കൊന്ന പാപം തിന്നുതീര്‍ക്കാനുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നതെന്ന് അഴീക്കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം.ഷാജി. ശബരിമലയില്‍ തൊട്ടു കൈപൊള്ളിയ പിണറായി വിജയന്‍ ശാസ്താവിലേക്ക് തന്നെ മടങ്ങുന്നത് നല്ല ലക്ഷണമാണ്. ഇത്തവണ യു.ഡി.എഫിന് ഭൂരിപക്ഷം വര്‍ദ്ധിക്കുമെന്നും കെ.എം.ഷാജി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ശബരിമല സംബന്ധിച്ച് പ്രസ്താവന നടത്തിയ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ മന്ത്രി എ.കെ.ബാലന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.