പോപുലർ ഫ്രണ്ട് സ്വത്ത് കണ്ടുകെട്ടലിൽ സർക്കാരിനും കോടതിക്കും എതിരെ വിമർശനവുമായി കെ.എം ഷാജി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പോപുലർ ഫ്രണ്ട് സ്വത്ത് കണ്ടുകെട്ടലിൽ സർക്കാരിനും കോടതിക്കും എതിരെ വിമർശനവുമായി കെ.എം ഷാജി. തീവ്രവാദത്തിന്റെ എരിതീയിൽ എണ്ണ ഒഴിക്കുന്നതാണ് സർക്കാർ നടപടി. പോപുലർ ഫ്രണ്ടിനെതിരായ നടപടിയിൽ നീതിവേണമെന്നും ഷാജി പറഞ്ഞു. പൊതുമുതൽ നശിപ്പിച്ച എല്ലാവരുടെയും സ്വത്ത് കണ്ടുകെട്ടുമോയെന്നും നീതിക്ക് വേണ്ടി ലീഗ് ശബ്ദമുയർത്തുമെന്നും ഷാജി പറഞ്ഞു. ‘നിരപരാധികളായ ഭാര്യയും മക്കളും അമ്മയും നോക്കിനിക്കേ ഒരു സുപ്രഭാതത്തിൽകയറി സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് പതിക്കുന്നത് സാർവത്രികമായ നീതിയാണോ. ആണെങ്കിൽ ഞങ്ങൾ കൂടെനിൽക്കാം’, എല്ലാവർക്കും ഈ നീതിയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, പോപുലർഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാർ സമർപ്പിച്ച റിപ്പോർട്ട് ഹൈകോടതി ഇന്ന് പരിഗണിക്കും. ജപ്തി നടപടികൾ പൂർത്തിയാക്കിയ ശേ ഷം നൽകിയ റിപ്പോർട്ട് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. ഹർത്താലുമായി ബന്ധപെട്ട് 238 പേർക്കെതിരെയാണ് സംസ്ഥാനത്ത് നടപടി സ്വീകരിച്ചത്. മലപ്പുറം ജില്ലയിൽ റവന്യു റിക്കവറിക്കിടെ ഉണ്ടായ തർക്കങ്ങൾ പരിശോധിച്ച് വരികയാണെന്നും റിപ്പോർട്ടിലുണ്ട്. ഹർത്താലിന് മുമ്പ് കൊല്ലപ്പെട്ട പി.എഫ്.ഐ പ്രവർത്തകൻ സുബൈറിന്റെ പേരും പട്ടികയിലുണ്ട്. ഇക്കാര്യത്തിൽ സർക്കാർ കോടതിയിൽ വിശദീകരണം നൽകേണ്ടിവരും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിന് അടിയന്തര കേന്ദ്രസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മണി എം.പി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത്...

0
കോട്ടയം: അതിശക്തമായ മഴയും ഉരുള്‍പൊട്ടലും കാരണം ഗുരുതരമായ നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്...

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി

0
പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി. കനത്ത മഴ...

സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി

0
ഡൽഹി: ഡൽഹിയിലെ സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന്...

കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും കേരളത്തിന് നഷ്ടമായത് സംസ്ഥാന സർക്കാരിന്റെ...

0
ഡൽഹി: പാലക്കാട് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും...