കെഎം ഷാജി കേരള രാഷ്ട്രീയത്തിലെ മാലിന്യം ; വീണാ ജോർജിനെതിരായ പ്രസ്താവന സ്ത്രീവിരുദ്ധമെന്ന് ഡിവൈഎഫ്ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നടത്തിയിട്ടുള്ള പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് ഡിവൈഎഫ്ഐ. പുരോഗമന രാഷ്ട്രീയത്തിന് എതിരായും വർഗ്ഗീയമായും മാത്രം സംസാരിക്കുന്ന കെഎം ഷാജി കേരള രാഷ്ട്രീയത്തിലെ മാലിന്യമാണെന്ന് ഈ പ്രസ്താവനയിലൂടെ തെളിയിച്ചിരിക്കുകയാണ്. പിന്തിരിപ്പൻ രാഷ്ട്രീയത്തിന്റെ ജീർണ്ണത വെളിവാക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾ പ്രതിഷേധാർഹമാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

സ്ത്രീകൾ ഉന്നത പദവികൾ വഹിക്കുന്നതും രാഷ്ട്രീയവും ഭരണപരവുമായ നേതൃത്വത്തിലേക്ക് വരുന്നതും അംഗീകരിക്കാൻ കഴിയാത്ത മാനസികാവസ്ഥയുള്ള വ്യക്തിയാണ് കെ.എം ഷാജി. ഇത്തരത്തിലുള്ളവരെ നിലക്കുനിർത്തുവാൻ മുസ്ലിം ലീഗ് തയ്യാറാവണം. ഷാജിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു. അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു വീണാ ജോർജിനെതിരായ കെ.എം ഷാജിയുടെ പരാമർശം.

മലപ്പുറം കുണ്ടൂർ അത്താണി മുസ്ലിം ലീഗ് സമ്മേളന വേദിയിൽ സംസാരിക്കവെയാണ് കെ.എം ഷാജി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യത. വീണാ ജോർജിന് ഒരു കുന്തവും അറിയില്ല. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യത. ആരോഗ്യമന്ത്രി ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ പ്രഗത്ഭയല്ലെങ്കിലും നല്ല കോ-ഓർഡിനേറ്റർ ആയിരുന്നുവെന്ന് പറഞ്ഞ ഷാജി ദുരന്തം എന്ന് കേൾക്കുമ്പോൾ ഇടതുപക്ഷം സന്തോഷിക്കുകയാണെന്നും കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം പരിഹസിച്ചു. നിപ എന്ന് കേൾക്കുമ്പോൾ വവ്വാലിനെയും ദുരന്തം എന്ന് കേൾക്കുമ്പോൾ മുഖ്യമന്ത്രിയേയുമാണ് ഓർമ്മ വരുന്നതെന്നും കെ.എം ഷാജി പറഞ്ഞിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടശ്ശേരിക്കര ഇടത്തറ മുക്കിൽ ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു ;...

0
വടശ്ശേരിക്കര: ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക്...

കോഴഞ്ചേരി വണ്‍വേയില്‍ അനധികൃത കാര്‍ പാര്‍ക്കിംഗ് : മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍

0
കോഴഞ്ചേരി : കോഴഞ്ചേരി ടൗണില്‍ വണ്‍വേ തിരിയുന്ന ഭാഗത്ത് എവിടെ നിന്നോ എത്തിയ...

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ്...

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...