താനൂര്‍: മന്ത്രി വി. അബ്ദുറഹിമാനെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. മന്ത്രി വി. അബ്ദുറഹിമാന്‍ മരണത്തിന്റെ വ്യാപാരിയെന്ന് കെ.എം ഷാജി ആരോപിച്ചു. താനൂരില്‍ പൊലിഞ്ഞ 22 ജീവന് മന്ത്രി മറുപടി പറയണം. തൊഴിലാളി പാര്‍ട്ടിയെ പണം കൊടുത്ത് വാങ്ങി മന്ത്രിയായ ആളാണ് വി. അബ്ദുറഹിമാന്‍. താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഒന്നും മന്ത്രിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.ബോട്ടപകടത്തില്‍ ഉത്തരവാദിത്തം മന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനുമുണ്ടെന്നാണ് ലീഗിന്റെ ആരോപണം.
ഇതുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ പ്രതിഷേധ യോഗത്തില്‍ താനൂരില്‍ മുഖ്യമന്ത്രിക്ക് വരാന്‍ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയെന്ന് കെഎം ഷാജി പറഞ്ഞിരുന്നു. മുസ്ലിം ലീഗിന് സ്വാധീനമുള്ള താനൂരിലെ ദുരന്ത മുഖത്ത് മുഖ്യമന്ത്രിക്ക് വരാന്‍ സാഹചര്യം ഒരുക്കിയത് ലീഗിന്റെ മര്യാദയാണെന്നായിരുന്നു കെ എം ഷാജിയുടെ പരാമര്‍ശം.