Wednesday, April 23, 2025 4:25 pm

കെ.എം ഷാജിക്കെതിരായ അന്വേഷണം : വിജിലന്‍സ് സംഘത്തെ വിപുലീകരിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കെ.എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ വിപുലീകരിക്കാന്‍ തീരുമാനം. കേസുമായി ബന്ധപ്പെട്ട് നിരവധി രേഖകളും തെളിവുകളും പരിശോധിക്കേണ്ടതിനാലാണ് സംഘം വിപുലീകരിക്കുന്നത്. കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപയുടെ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ചത്തെ സമയമാണ് ഷാജിക്ക് വിജിലന്‍സ് അനുവദിച്ചിട്ടുള്ളത്.

2011ല്‍ നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതു മുതലുളള കെ.എം ഷാജിയുടെ എല്ലാ വരവു ചെലവു കണക്കുകളുമാണ് വിജിലന്‍സ് പരിശോധിക്കുന്നത്. ഷാജിയുടെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമുളള സ്വത്ത് വകകള്‍, ബാങ്ക് ഇടപാടുകള്‍, എന്നിവയുടെ വിശദമായ കണക്കെടുപ്പാണ് നടത്തേണ്ടത്. വീട് ഉള്‍പ്പെടെയുളള വസ്തുവകകളുടെ മൂല്യ നിര്‍ണ്ണയവും നടത്തണം.
ഇത് പരിഗണിച്ചാണ് അന്വേഷണ സംഘത്തെ വിപുലീകരിക്കുന്നത്. നിലവില്‍ ഡിവൈഎസ്പി ജോണ്‍സണാണ് അന്വേഷണ ചുമതല. കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപയും കോഴിക്കോട്ടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ 77രേഖകളും മാത്രമാണ് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിട്ടുളളത്.

ആഭരണങ്ങള്‍, വിദേശ കറന്‍സി എന്നിവയെല്ലാം മഹസറില്‍ രേഖപ്പെടുത്തി തിരികെ നല്‍കുകയായിരുന്നു. ഇന്നലെ വിജിലന്‍സ് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലില്‍ കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ  ഒറിജിനല്‍ രേഖകള്‍ ഷാജി ഹാജരാക്കിയിരുന്നില്ല. തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ച യോഗത്തിന്റെ  മിനിട്ട്സ് ബുക്കിന്റെ  പകര്‍പ്പായിരുന്നു ഹാജരാക്കിയത്.

പണം പിരിക്കാനായി ഇറക്കിയ റസീപ്റ്റിന്റെ  കൗണ്ടര്‍ ഫോയില്‍ യൂണിറ്റ് കമ്മിറ്റികളില്‍ നിന്ന് ശേഖരിക്കാന്‍ ഒരാഴ്ച സമയം വേണമെന്നും ഷാജി ആവശ്യപ്പെട്ടു. പണത്തിന്റെ  ഉറവിടം സംബന്ധിച്ച ഒറിജിനല്‍ രേഖകളാണ് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുളളത്. അതേസമയം ഇതിനോടകം ഹാജരാക്കിയ തെളിവുകള്‍ വിട്ടുകിട്ടാനായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് കിട്ടിയ ശേഷമാകും വിശദമായ അന്വേഷണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കശ്മീരിൽ കുടുങ്ങിയ കർണാടക സ്വദേശികളെ ഉടൻ വിമാനത്തിൽ തിരിച്ചെത്തിക്കുമെന്ന് സിദ്ധരാമയ്യ

0
ബംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് കശ്മീരിൽ കുടുങ്ങി കിടക്കുന്ന കർണാടക സ്വദേശികളെ...

പത്തനംതിട്ട വനിതാ സ്റ്റേഷനിലെ എസ്ഐ പോക്സോ കേസ് എടുക്കാൻ വിസമ്മതിച്ചെന്ന് പരാതി

0
പത്തനംതിട്ട: വനിതാ സ്റ്റേഷനിലെ എസ്ഐ പോക്സോ കേസ് എടുക്കാൻ വിസമ്മതിച്ചെന്ന് പരാതി....

കരാറുകാരൻ പാലം പുതുക്കി പണിതില്ല ; നാട്ടുകാർ അത്തിക്കയം കൊച്ചുപാലത്തിന് പുതുജീവൻ നല്‍കി

0
റാന്നി: കരാറുകാരൻ പാലം പുതുക്കിപ്പണിയുന്ന ജോലികൾ ചെയ്യാതായതോടെ നാട്ടുകാർ കൈകോർത്തു അത്തിക്കയം...

കോഴിക്കടയിൽ കയറി അതിക്രമം കാണിച്ച നാലു പ്രതികൾ അറസ്റ്റിൽ

0
തൃശൂർ: തൃശൂർ അഞ്ചേരിച്ചിറയിൽ കോഴിക്കടയിൽ കയറി അതിക്രമം കാണിച്ച നാലു പ്രതികൾ...