അഭിമന്യുവിനെ കുത്തിക്കൊല്ലാന്‍ കാരണം അനന്തുവുമായുള‌ള മുന്‍വൈരാഗ്യമെന്ന് മുഖ്യപ്രതി സജയ് ജിത്ത്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: വള‌ളികുന്നത്ത് ഉത്സവത്തിനിടെ 15കാരനായ അഭിമന്യുവിനെ കുത്തിക്കൊല്ലാന്‍ കാരണം കുട്ടിയുടെ സഹോദരന്‍ അനന്തുവുമായുള‌ള മുന്‍വൈരാഗ്യമെന്ന് മുഖ്യപ്രതി സജയ് ജിത്തിന്റെ മൊഴി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അനന്തുവിനെ ലക്ഷ്യമിട്ടാണ് സജയ് ദത്തും സംഘവും ഉത്സവപറമ്പില്‍ എത്തിയത്. തുടര്‍ന്ന് ഇവിടെ നടന്ന സംഘര്‍ഷത്തില്‍ അഭിമന്യുവിനെ കുത്തിക്കൊല്ലുകയായിരുന്നു.

മുമ്പ് ഏപ്രില്‍ ഏഴിന് അനന്തുവുമായി സജയ് ദത്തും സംഘവും വഴക്കുണ്ടാക്കിയിരുന്നു. ഇതിന്റെ പേരില്‍ വള‌ളികുന്നം പോലീസ് സ്‌റ്റേഷനില്‍ കേസുമുണ്ട്. വഴക്കിന് പ്രതികാരമായി ഉത്സപറമ്പില്‍ അനന്തുവെത്തുമ്പോള്‍ ആക്രമിക്കാനായിരുന്നു സജയ് ദത്തിന്റെയും സംഘത്തിന്റെയും പദ്ധതി. എന്നാല്‍ ഉത്സവത്തിനെത്തിയ അഭിമന്യുവിനെയും രണ്ട് ചങ്ങാതിമാരെയും കണ്ട് സജയ് ‌ദത്ത് ഇവരെ ആക്രമിച്ചു. അഭിമന്യുവിനൊപ്പം ചങ്ങാതിമാരായ കടുവിനാല്‍ നഗരൂര്‍ കുറ്റിയില്‍ ശിവാനന്ദന്റെ മകന്‍ ആദര്‍ശ്(19), പടയണിവെട്ടം മങ്ങാട്ട് പുത്തന്‍വീട്ടില്‍ ജയപ്രകാശിന്റെ മകന്‍ പത്താംക്ളാസ് വിദ്യാര്‍ത്ഥിയായ കാശിനാഥ്(15) എന്നിവര്‍ക്കും കുത്തേ‌റ്റു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ സജയ് ദത്ത് കഴിഞ്ഞദിവസം പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ഇയാളുടെ സുഹൃത്തുക്കളും കേസിലെ മ‌റ്റ് പ്രതികളുമായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വള‌ളികുന്നം സ്വദേശി അജിത് അച്യുതന്‍, ജിഷ്‌ണു തമ്പി (26) എന്നിവരെയും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. സജയ് ദത്തിനെ അരൂര്‍ പോലീസ് കസ്‌റ്റഡിയില്‍ വാങ്ങി. അജിത് അച്യുതനെ കായംകുളം പോലീസും ജിഷ്‌ണു തമ്പിയെ രാമമംഗലം പോലീസും പിടികൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...