തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിൽ ഇളവ് വരുത്തിയ മുഖ്യമന്ത്രി വി ഡി സതീശന്റെ നീക്കത്തിന് പിന്നിൽ വലിയ അഴിമതിയെന്ന് കെ എൻ ബാലഗോപാൽ എംഎൽഎ. റെക്കോർഡ് വേഗതയിലാണ് ബക്കാർഡി എന്ന മദ്യ കമ്പനിക്കായി ഫയൽനീക്കം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധകാല അടിസ്ഥാനത്തിലാണ് നീക്കങ്ങൾ നടന്നതെന്നും കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. നയപരമായ കാര്യങ്ങളിൽ ചർച്ച വേണമെന്ന് ആണ് കെസി വേണുഗോപാൽ അടക്കമുള്ളവർ പറഞ്ഞത്. മതമേലധ്യക്ഷൻമാരും സമാനനിലപാട് എടുത്തു. പക്ഷേ സർക്കാർ ചർച്ചയ്ക്ക് തയ്യാറല്ല. പാർട്ടി നയത്തിന് വിരുദ്ധമായി മന്ത്രിസഭ അറിയാതെയാണ് മുഖ്യമന്ത്രി നീക്കം നടത്തിയത്. ഇതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുക്കാത്തതിന് കാരണം കൂടുതൽ ആളുകൾ മദ്യപിക്കുന്നതിന് കാരണമാകും എന്നതുകൊണ്ടാണ്. അതിൽ നിന്ന് റവന്യൂ ലഭിക്കും, എന്നാലും ഞങ്ങൾ വേണ്ട എന്ന തീരുമാനമെടുത്തു. വീര്യം കുറഞ്ഞ മദ്യം എന്നത് കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മുന്നോട്ട് വെച്ചത് കാർഷിക മേഖലയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]




























