കണക്കുകള്‍ കൃത്യമായി സമര്‍പ്പിക്കുന്നുണ്ട് ; നിര്‍മല സീതാരാമന്റെ വാദം തള്ളി കെ.എന്‍ ബാലഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജിഎസ്ടിയില്‍ കണക്കുകള്‍ കൃത്യമായി സമര്‍പ്പിക്കുന്നുണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. അതുകൊണ്ടാണ് ഇതുവരെ എല്ലാ ഗഡുവും കേന്ദ്രം നല്‍കിയത്. കുടിശികയുടെ പ്രശ്നമല്ല കേരളം ഉന്നയിക്കുന്നത്. അര്‍ഹമായ വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നതാണ് പ്രശ്നം. എന്‍.കെ.പ്രേമചന്ദ്രന്‍റെ ലോക്സഭയിലെ ചോദ്യം വസ്തുതാവിരുദ്ധമെന്നും ധനമന്ത്രി പറഞ്ഞു.

ജിഎസ്ടി നഷ്ടപരിഹാരം വൈകുന്നത് കേരളം രേഖകള്‍ സമര്‍പ്പിക്കാത്തതു കൊണ്ടാണെന്നായിരുന്നു കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്. കടബാധ്യത നേരിടുന്നതിന് കേരളം പ്രത്യേക സഹായത്തിന് അപേക്ഷിച്ചിട്ടില്ലെന്നും റിസര്‍വ് ബാങ്ക് കേരളത്തിനായി തിരുത്തല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും ധനസഹമന്ത്രി അറിയിച്ചു.

ജിഎസ്ടി നഷ്ടപരിഹാരവും കേന്ദ്രസര്‍ക്കാര്‍ ഗ്രാന്‍ഡും ലഭിക്കാത്തതുകൊണ്ടാണ് ഇന്ധന സെസ് ഏര്‍പ്പെടുത്തുന്നതെന്ന കേരളസര്‍ക്കാരിന്‍റെ വാദത്തിന്‍റെ വാസ്തവം എന്താണെന്ന് എന്‍.കെ പ്രേമചന്ദ്രനാണ് ലോക്സഭയില്‍ ഉന്നയിച്ചത്. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്നതിന് അക്കൗണ്ടന്‍റ് ജനറല്‍ സാക്ഷ്യപ്പെടുത്തിയ സാമ്പത്തിക റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി മറുപടി നല്‍കി. എന്നാല്‍ 2017 മുതല്‍ കേരളം രേഖകള്‍ സമര്‍പ്പിക്കാറില്ല. എന്നിട്ട് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ്. പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശപ്രകാരമുള്ള ഗ്രാന്‍ഡ് കേരളത്തിന് നല്‍കുന്നുണ്ടെന്നും കേന്ദ്രധനമന്ത്രി പറഞ്ഞിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....