Tuesday, May 6, 2025 11:53 am

റേഷൻ സമരത്തില്‍ നിന്നും വ്യാപാരികൾ നിന്നും പിൻമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: റേഷൻ സമരത്തില്‍ നിന്നും വ്യാപാരികൾ നിന്നും പിൻമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജനങ്ങൾക്ക് റേഷൻ കിട്ടുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടവരാണ് ഗവൺമെന്റും കച്ചവടക്കാരുമെന്ന് അദ്ദേഹം പറഞ്ഞു. കേവലം കച്ചവടക്കാർ മാത്രമല്ല. ലൈസൻസികളാണ് ഉത്തരവാദിത്തം കാണിക്കേണ്ടതെന്നും അത് കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വ്യാപാരികൾ ഉന്നയിച്ച 4 ആവശ്യങ്ങളിൽ 3 എണ്ണവും പരിഹരിച്ചിട്ടുണ്ട്. ആവശ്യങ്ങൾ ധാരാളം ഉണ്ടാകും. ഓരോന്നായിട്ടേ പരിഹരിക്കാൻ പറ്റൂവെന്നും കടകൾ അടച്ചിട്ടാൽ ബദൽ മാർഗം സ്വീകരിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. മദ്യ വില വര്‍ധന സംബന്ധിച്ചും പരാമര്‍ശങ്ങളുണ്ടായി. കഴിഞ്ഞ 5 വർഷമായി വില കൂട്ടാത്ത ഒന്ന് മദ്യമാണ്. വില വർധന നയപരമായ തീരുമാനമല്ല. സർക്കാരിൻ്റെ ഒരു നിയന്ത്രണം ഉണ്ടാകുമെന്നും ന്യായമായ വിലയ്ക്ക് നല്ല മദ്യം എത്തിക്കുക എന്ന ഉത്തരവാദിത്തം ഗവൺമെൻ്റിന് ഉണ്ടെന്നും അത് ബിവറേജസ് കോർപ്പറേഷൻ ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി സഞ്ചായത്ത് കടവ് റോഡിലെ കാട് അപകടഭീതി ഉയര്‍ത്തുന്നു

0
കോന്നി : കോന്നി സഞ്ചായത്ത് കടവ് റോഡിലെ കാട് അപകടഭീതി...

വിഡി​യോ കോ​ൺ​ഫെ​റ​ൻ​സി​ങ് ആ​പ് സ്കൈപ് ഇനി ഓർമ

0
വാഷിം​ഗ്ട്ടൺ : ജ​ന​കീ​യ ​വിഡി​യോ കോ​ൺ​ഫെ​റ​ൻ​സി​ങ് ആ​പ് സ്കൈ​പി​ന്റെ പ്ര​വ​ർ​ത്ത​നം ഇ​ന്ന​ലെയോ​ടെ...

കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയം വെള്ളത്തില്‍

0
കൊടുമൺ : കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയവും അതിനോട് ചേർന്ന വഴിയിടവും വെള്ളത്തില്‍....

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ഭാഗവത സപ്‌താഹം തുടങ്ങി

0
ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിൽ ഭാഗവത സപ്‌താഹം തുടങ്ങി. തിങ്കളാഴ്ച...