യാത്രക്കിടെ മോശം പെരുമാറ്റം ; കാറിൽ നിന്നും റോഡിലേക്ക് ചാടിയ യുവതിയ്ക്ക് പരിക്ക് ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയോട് മോശമായി പെരുമാറിയ യുവാവ് പിടിയിൽ. ചിറയിൻകീഴ് സ്വദേശി അദ്വൈതാണ് അറസ്റ്റിലായത്. യാത്രക്കിടെ യുവാവിന്‍റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് രാത്രി 12ന് ആറ്റിങ്ങലിൽ വെച്ച് കാറിൽ നിന്നും റോഡിലേക്ക് ചാടിയ യുവതിയ്ക്ക് പരിക്കേറ്റിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ കാണുന്നതിനായി അദ്വൈത് തൃശൂരിൽ എത്താറുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച യുവതി യുവാവിനെ കാണുന്നതിനായി ആറ്റിങ്ങൽ എത്തി. ടൂറിസ്റ്റ് കേന്ദ്രമായ വർക്കല സന്ദർശിക്കുന്നതിനായി ഇരുവരും പദ്ധതിയിട്ടു. തന്‍റെ രണ്ട് സുഹൃത്തുക്കളെയും അദ്വൈത് ഒപ്പം കൂട്ടി. സുഹൃത്തുക്കളുടെ വാഹനത്തിൽ വർക്കലയിൽ എത്തിയ സംഘം രാത്രി 11 ഓടെ വർക്കലയിൽ നിന്നും ആറ്റിങ്ങലിലേക്ക് തിരിച്ചു. കാറിന്‍റെ പിൻസീറ്റിൽ ഇരുന്ന യുവതിയോട് മോശമായി പെരുമാറിയതിനെ തുടർന്ന് ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും യുവതി ഡോർ തുറന്ന് പുറത്തേക്ക് ചാടി.

ആറ്റിങ്ങൽ മൂന്ന് മുക്ക് ജംഗ്ഷനിൽ വെച്ചാണ് സംഭവം. വീഴ്ചയിൽ കാലിനും കൈക്കും പരിക്കേറ്റ യുവതിയെ ആറ്റിങ്ങലിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആശുപത്രി അധികൃതർ പെൺകുട്ടിയുടെ ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അദ്വൈതിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...