കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കുട്ടിസഖാവ് ഇൻസ്റ്റാപേജും മെറ്റാ പൂട്ടി എന്നാൽ പിന്നെ കുട്ടി സഖാവിനാകട്ടെ ഈ ഇടം എന്നു പറഞ്ഞുകൊണ്ട് വീണ കുട്ടികളുടെ വീഡിയോ പങ്കുവെക്കുകയായിരുന്നു.പൂട്ടിക്കലുകൾക്ക് പിന്നിൽ ഭീരുത്വം മാത്രമല്ല വിഡ്ഢിത്തവുമാണെന്ന് വീണാ ജോർജ് പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ കുട്ടി സഖാക്കളെ പരിചയപ്പെടുത്തുന്ന വീഡിയോ ചെയ്തതിന് പിന്നാലെയാണ് അക്കൗണ്ടും മെറ്റ പൂട്ടിയത്. പ്രതിപക്ഷ നേതാവ് അടക്കം ഈ വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈറലായ കുട്ടി സഖാവ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെറ്റ പൂട്ടിയത്. ഈ വീഡിയോ പോസ്റ്റ് ചെയ്തത് ഏത് രീതിയിലാണ് മെറ്റയെ പ്രകോപിപ്പിച്ചത് എന്നതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.

വീഡിയോയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് എംഎല്‍എ തുടങ്ങിയ നേതാക്കള്‍ ലൈക്കും കമൻ്റും ഇട്ടിരുന്നു. 24 മണിക്കൂറിനകം രണ്ട് മില്യണ്‍ വ്യൂസാണ് ഈ വീഡിയോക്ക് ലഭിച്ചിരുന്നത്. അക്കൗണ്ട് തിരിച്ചു കിട്ടാനായി മുഹമ്മദ് സിയാൻ്റെ പിതാവ് അപ്പീല്‍ നല്‍കിയിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രിക്കെതിരെയുള്ള വാർത്തകളിൽ കൈരളി ന്യൂസിൻ്റേത് ഉൾപ്പെടെയുള്ള വാർത്ത കാർഡുകൾ മെറ്റ നീക്കം ചെയ്തിരുന്നു. നിലവിൽ കുട്ടി സഖാവ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് പൂട്ടിയ മെറ്റയുടെ നീക്കത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...