ന്യൂഡല്‍ഹി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.എന്‍. സതീഷ് (62) അന്തരിച്ചു. ഡല്‍ഹിയില്‍ വെച്ച് ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം.ഡല്‍ഹി ചാണക്യപുരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്കു കൊണ്ടുപോകും. തഹസില്‍ദാറായി റവന്യു വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം ഗവണ്‍മെന്റ് സെക്രട്ടറിയായാണ് വിരമിച്ചത്.
തിരുവനന്തപുരം, കാസര്‍കോട് കലക്ടര്‍, ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റര്‍, ടൂറിസം ഡയറക്ടര്‍, റജിസ്ട്രേഷന്‍ ഐജി, പാര്‍ലമെന്ററി അഫയേഴ്സ് സെക്രട്ടറി, സപ്ലൈകോ എംഡി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്ത് ഗവേണിംഗ് കൗണ്‍സില്‍ അംഗവും പാവക്കുളം മഹാദേവ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റുമാണ്. ഭാര്യ: രമ, മകള്‍: ഡോ. ദുര്‍ഗ, മരുമകന്‍: ഡോ. മിഥുന്‍. സംസ്‌കാരം പിന്നീട്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.