പുറത്താക്കൽ : സെനറ്റ് അംഗങ്ങളുടെ ഹർജിയിൽ വിധി ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗവർണറുടെ പുറത്താക്കൽ നടപടിയ്ക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45 നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജികൾ പരിഗണിക്കുക. ഗവർണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് പ്രധാന വാദം. എന്നാൽ വിസി നിയമനത്തിനുള്ള സർച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാൻ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ‘പ്രീതി’ പിൻവലിക്കേണ്ടി വന്നതെന്നും സെനറ്റ് അംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നും ഗവർണർ കോടതിയെ അറിയിച്ചിട്ടുണ്ട്.

പ്രീതി പിൻവലിക്കൽ വ്യക്തിപരമാകരുതെന്നും നിയമപരമായി മാത്രമേ അതിന് പ്രസക്തിയുളളുവെന്നും കോടതിയും വ്യക്തമാക്കിയിരുന്നു. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരായ വിസിമാരുടെ ഹർജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. അതിനിടെ നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പുടാത്ത പ്രതിസന്ധിയിൽ സർക്കാർ നിയമോപദേശത്തിന് ചെലവിട്ടത് അരക്കോടിയോളം രൂപയെന്ന വിവരം പുറത്തുവന്നു. സീനിയർ അഭിഭാഷകൻ ഫാലി എസ് നരിമാന് മാത്രം 30 ലക്ഷം രൂപ നൽകിയെന്നാണ് നിയമസഭാ രേഖ. സർക്കാർ അധികാരത്തിൽ വന്ന് നാളിത് വരെ പുറത്ത് നിന്നുള്ള നിയമോപദേശത്തിന് മാത്രം 3 കോടി 63 ലക്ഷത്തി 90 ആയിരം രൂപയാണ്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെരുമ്പാവൂരിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മുടിക്കലിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത്...

അപ്രഖ്യാപിത പവർകട്ടിൽ ശക്തമായ പ്രതിഷേധത്തിന് സിപിഎം , മെഴുകുതിരി സമരം ഞായറാഴ്ച വൈകീട്ട് 7...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ജനജീവിതം ദുസഹമാക്കിയ അപ്രഖ്യാപിത പവർകട്ടും കടുത്ത...

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്രയിൽ വിശദീകരണവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി...

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ...