കോന്നി : രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തിത്വമായിരുന്നു സഖാവ് കെ എൻ ഗോപാലകൃഷ്ണൻ നായർ എന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ. കെ എൻ ജി ഏഴാമത് അനുസ്മരണ ദിനം മലയാലപുഴയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പാർട്ടിയുടെ ജീവനാഡിയായിരുന്നു അദ്ദേഹം. പ്ലാന്റേഷൻ യൂണിയനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടുവാൻ അദ്ദേഹം പലപ്പോഴും തണ്ണിതോട്ടിൽ എത്തിയിരുന്നു. നിരവധി പ്രതിസന്ധികൾ നേരിട്ട ആളാണ് അദ്ദേഹം. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അദ്ദേഹം പാർട്ടിക്ക് വേണ്ടി അനുഭവിച്ച യാതനകൾ ആരും അനുഭവിച്ചിട്ടുണ്ടാകില്ല. വലിയ സഹനം സഹിച്ച ആളാണ് അദ്ദേഹം.
അധികാരമോ പണമോ നോക്കാതെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. തന്റെ നിലപാടുകൾ ആരുടെ മുഖത്ത് നോക്കിയും തുറന്ന് പറയുവാനുള്ള ആർജ്ജവം അദ്ദേഹം കാട്ടിയിരുന്നു. അകാലത്തിൽ ആണ് അദ്ദേഹം നമ്മെ വിട്ടുപോയത് എന്നും അദ്ദേഹം പറഞ്ഞു. സി പി ഐ മലയാലപ്പുഴ ലോക്കൽ സെക്രട്ടറി കെ എ പ്രസാദ് അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ, ജില്ലാ കൗൺസിൽ അംഗം കെ രാജേഷ്, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ, കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ് കൊല്ലൻപടി, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം പി എസ് ഗോപാലകൃഷ്ണപിള്ള, മണ്ഡലം കമ്മറ്റി അംഗം സി ജി പ്രദീപ്, വെട്ടൂർ മജീഷ്, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ, ഗ്രാമ പഞ്ചായത്ത് അംഗം എൻ വളർമതി, മൈലപ്ര ലോക്കൽ സെക്രട്ടറി സോമനാഥൻ നായർ, എ കെ എസ് ട്ടി യു ജില്ലാ സെക്രട്ടറി റെജി മലയാലപുഴ തുടങ്ങിയവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പഠനോപകരണ വിതരണവും നടന്നു.