ഷീല സണ്ണിയെ നാണം കെടുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ലിവിയ ജോസ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ഷീല സണ്ണിയെ നാണം കെടുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് കേസിലെ മുഖ്യ ആസൂത്രക. ചാലക്കുടിയിലെ വ്യാജ ലഹരിക്കേസിലെ മുഖ്യ ആസൂത്രകയായ ലിവിയ ജോസിന്റെ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം. ഷീലാസണ്ണി തനിക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ചു. ഇത് പകക്ക് കാരണമായെന്നും ലിവിയ മൊഴി നൽകി. ലഹരി സ്റ്റാമ്പിന്റെ ആശയം നാരായൺ ദാസിനോട് പങ്കുവെച്ചിരുന്നെന്നും ലിവിയയുടെ മൊഴിയിലുണ്ട്. ആഫ്രിക്കൻ വംശജനിൽ നിന്ന് ലഹരി സ്റ്റാമ്പ് വാങ്ങിയെന്നും എന്നാൽ വ്യാജ സ്റ്റാമ്പ് നൽകി അയാൾ ചതിച്ചു എന്നും ലിവിയയുടെ മൊഴിയിൽ പറയുന്നു. തന്റെ സഹോദരിക്ക് കൃത്യത്തിൽ പങ്കില്ലെന്നും ലിവിയ വ്യക്തമാക്കി.

എന്നാൽ പോലീസ് ഇത് പൂർണമായും മുഖവിലക്കെടുത്തിട്ടില്ല. ലിവിയക്കും നാരായൺ ദാസിനും മാത്രമായി ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കാൻ ആവില്ലെന്നാണ് പോലീസ് അനുമാനം. മുംബൈയിൽ പിടിയിലായ ലിവിയയെ പുലർച്ചെയാണ് കൊടുങ്ങല്ലൂരിൽ എത്തിച്ചത്. പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. പകയെത്തുടർന്ന് സുഹൃത്ത് നാരായൺ ദാസുമായി ലിവിയ ഗൂഢാലോചന നടത്തിയതിന്റെ അനന്തരഫലമായാണ് ഷീല സണ്ണിയുടെ വീട്ടിൽ ലഹരി സ്റ്റാമ്പ് എത്തിയതും അവർ അറസ്റ്റിലായതും. വ്യാജ ലഹരി കേസിൽ അറസ്റ്റിലായ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണി ചെയ്യാത്ത കുറ്റത്തിന് 72 ദിവസമാണ് ജയിലിൽ കിടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...