അറിയാം മലേറിയയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

For full experience, Download our mobile application:
Get it on Google Play

ജീവൻ അപകടപ്പെടുത്തുന്ന രോഗമാണ് മലേറിയ. രോഗാണു വാഹകരായ അനോഫെലിസ് കൊതുക് മനുഷ്യനെ കടിയ്ക്കുന്നതിലൂടെയാണ് ഇത് സാധാരണയായി പകരുന്നത്. രോഗം ബാധിച്ച കൊതുകുകൾ പ്ലാസ്മോഡിയം പരാന്നഭോജിയെ വഹിക്കുന്നു. ഈ കൊതുകിന്റെ കടിയേറ്റാൽ പരാന്നഭോജികൾ ഒരാളുടെ രക്തത്തിലേക്ക് പ്രവേശിക്കുകയും രോഗിയായി മാറുകയും ചെയ്യുന്നു. പനി, തലവേദന, വിറയൽ എന്നിവയാണ് മലേറിയയുടെ ആദ്യ ലക്ഷണങ്ങൾ.

സാധാരണ അണുബാധയുള്ള കൊതുകു കടിച്ച് 10-15 ദിവസങ്ങൾക്ക് ശേഷം മലേറിയ വരും. പനിയും തലവേദനയും ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നു ദിവസം കൂടുമ്പോഴോ ആവർത്തിക്കുന്നുവെങ്കിലും ഇത് മലേറിയ ലക്ഷണമായി കണക്കാക്കാം. കൂടാതെ ചർദ്ദി, മനംപുരട്ടൽ, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞനിറം എന്നിവയുമുണ്ടാകാം. ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ രോഗത്തിലേക്കും 24 മണിക്കൂറിനുള്ളിൽ മരണത്തിനും കാരണമായേക്കാം.

എങ്ങനെ പ്രതിരോധിക്കാം?
കൊതുകു നശീകരണം തന്നെയാണ് പ്രധാന പ്രതിരോധം.
മഴവെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കു.
കിണറുകളും വെള്ളം ശേഖരിക്കുന്ന ടാങ്കുകളും പാത്രങ്ങളുമൊക്കെ കൊതുകുവല കൊണ്ട് മൂടുക.
വീടിന്റെ ടെറസിലും സൺഷെയ്ഡിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴുക്കിക്കളയണം.
വീടിന്റെ ജനലുകളും വാതിലുകളും എയർഹോളുകളും കൊതുകുവല ഉപയോഗിച്ച് മറയ്ക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...