Sunday, May 11, 2025 4:18 pm

കണക്ക് പഠനം എളുപ്പമാക്കി നോളജ് വില്ലേജ് ക്ലാസ് ; റാന്നി എം എൽഎയുടെ പദ്ധതി സൂപ്പർഹിറ്റ്

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട :  ഗണിതത്തെ ഇനി ഭയപ്പെടേണ്ട, പ്രത്യേകിച്ച് കോളജിലെ ചേട്ടന്മാരും ചേച്ചിമാരും എളുപ്പവഴിയിൽ ക്ലാസ് എടുക്കുമ്പോൾ. അഡ്വ പ്രമോദ് നാരായൺ എം എൽഎയുടെ നേതൃത്വത്തിൽ റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി കുട്ടികൾക്ക് കണക്ക് എളുപ്പം മനസിലാക്കി കണക്കിനോടുള്ള ഭയം ഒഴിവാക്കുന്നതിനായി വിവിധ സർക്കാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും ഏർപ്പെടുത്തിയ പഠന പദ്ധതിയായ ജ്വാല സൂപ്പർ ഹിറ്റായി.
ഇൻസൈറ്റിന്റെ സഹകരണത്തോടെ റാന്നി നിയോജക മണ്ഡലത്തിലെ വിവിധ സർക്കാർ എയ്ഡഡ് സ്കൂളുകളുടെ എട്ടു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് കോളജ് വിദ്യാർഥികൾ ഓൺലൈനിൽ കണക്ക് പഠിപ്പിക്കുന്നത്. പദ്ധതിയുടെ തുടക്കമായി റാന്നി എംഎസ് ഹയർ സെക്കൻഡറി സ്കൂളിലെയും വെൺകുറിഞ്ഞി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെയും 200 വിദ്യാർഥികൾക്കാണ് കണക്കിന്റെ അടിസ്ഥാന പാഠങ്ങൾ പകർന്നു നൽകാൻ ആരംഭിച്ചത്.
കുട്ടികൾക്ക് ഇഷ്ടവിഷയമാക്കി കണക്ക് മാറ്റിയെടുക്കുന്നതിനൊപ്പം വ്യക്തിത്വ വികസന ക്ലാസുകളും നൽകും  16 ദിവസമാണ് ക്ലാസ് ഉണ്ടായിരിക്കുന്നത്. ആഴ്ചയിൽ അഞ്ചുദിവസം വൈകിട്ട് ഓരോ മണിക്കൂർ വീതമാണ് ക്ലാസ്. വിവിധ ജില്ലകളിലെ കോളജുകളിൽ പഠിക്കുന്ന കുട്ടികളും ഇൻസൈറ്റിൽ നിന്നും ട്രെയിനിംഗ് ലഭിച്ച വോളണ്ടിയർമാരും ഇൻഫോസിസ് ഉൾപ്പെടെയുള്ള കമ്പനികളുടെ ജീവനക്കാരുമാണ് ക്ലാസ് നയിക്കുന്നത്. രക്ഷകർത്താക്കളുടെ മൊബൈൽ ഫോൺ വഴിയാണ് ക്ലാസ്. റാന്നിയിലെ മറ്റ് സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.
തിരുവനന്തപുരം കഴക്കൂട്ടം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ആരംഭിച്ച ക്ലാസ് ക്ലബ് പ്രസിഡന്റ് ഷൈൻ സത്താർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രാധിക അധ്യക്ഷയായി. ഇൻസൈറ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അജിത്ത് കുമാർ , എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി ബി. രാജശ്രീ, ഹെഡ്മിസ്ട്രസ് പി. ദീപ എന്നിവർ സംസാരിച്ചു.
ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമ്പാശ്ശേരിയിൽ 24 കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ

0
കൊച്ചി: നെടുമ്പാശ്ശേരിയിൽ 24 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരായ നാലുപേർ പോലീസ്...

ശുഭാനന്ദ ശാന്തി ആശ്രമത്തിൽ ശുഭാനന്ദ ഗുരുദേവന്റെ 143-ാം പൂരം ജന്മനക്ഷത്ര ആഘോഷം നടത്തി

0
പെരുനാട് : ശുഭാനന്ദ ശാന്തി ആശ്രമത്തിൽ ശുഭാനന്ദ ഗുരുദേവന്റെ 143-ാം പൂരം...

ഉയർന്ന താപനില മുന്നറിയിപ്പ് ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ...

പുറമറ്റം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
പത്തനംതിട്ട  : പുറമറ്റം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ജിഎസ്ടി അസിസ്റ്റന്റ്,...