എറണാകുളം: കൊച്ചിയിലെ അയൽക്കൂട്ട മാഫിയ തട്ടിപ്പില്‍ പ്രധാന ഏജന്റുമാർ പോലീസ് പിടിയിൽ. പള്ളുരുത്തി സ്വദേശികളായ നിഷ, ദീപ എന്നിവരാണ് പിടിയിലായത്. ഏഴ് അയൽക്കൂട്ട മാഫിയകളുടെ പേരിൽ ഇരുവരും തട്ടിയത് ലക്ഷങ്ങൾ. അതേസമയം കുടുംബശ്രീ വായ്പയുടെ മറവില്‍ നൂറുകണക്കിന് വീട്ടമ്മമാരെ കബളിപ്പിച്ച് കോടികള്‍ തട്ടി അയല്‍ക്കൂട്ട മാഫിയ. ഒരു ഡസനിലേറെ വ്യാജ രേഖകളും സീലും ചമച്ച തട്ടിപ്പ് സംഘം ലക്ഷങ്ങളുടെ വായ്പ തട്ടിയെടുക്കാന്‍ വിദ്യാര്‍ഥികളുടെ ചിത്രങ്ങളടക്കം ദുരൂപയോഗം ചെയ്തു. കൊച്ചി വെല്ലിങ്ടൻ ഐലന്‍ഡിലെ യൂണിയന്‍ ബാങ്ക് കേന്ദ്രീകരിച്ച് തട്ടിപ്പു നടന്നത് ഏഴു കുടുംബശ്രീ യൂണിറ്റുകളുടെ പേരിലാണ്. കുടുംബശ്രീ സംരംഭകങ്ങള്‍ക്കായി ബാങ്കുകള്‍ നല്‍കുന്ന ലിങ്കേജ് വായ്പയുടെ പേരിലായിരുന്നു തട്ടിപ്പ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.