കൊച്ചി: ഫ്ലാറ്റില്‍ നിന്നും വീണ് പരിക്കേറ്റ വീട്ടുവേലക്കാരി മരിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് മരിച്ച കുമാരിയുടെ ബന്ധുക്കള്‍. കുമാരിയുടെ മരുമകനാണ് തങ്ങള്‍ക്ക് പരാതിയില്ലെന്ന് പറഞ്ഞത്. എങ്കിലും സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
തമിഴ്നാട് സേലം സ്വദേശിനിയായാണ് കുമാരി. ഫ്ലാറ്റ് ഉടമക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. ഏഴ് ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവര്‍ പുലര്‍ച്ചയോടെയാണ് മരിച്ചത്. അവധി അനുവദിക്കാത്ത സാഹചര്യത്തില്‍ ഉടമ സ്ഥലത്തില്ലാത്ത സമയത്ത് ജനലിലൂടെ സാരി കെട്ടി താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് താഴെ വീണതെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.